-->
കല്‍പ്പറ്റ: സ്വര്‍ണക്കൊള്ളയില്‍ ശക്‌തമായ നടപടിയെടുക്കുന്നതിനു പകരം മറ്റുള്ളവരുടെ തലയില്‍ കെട്ടിവയ്‌ക്കാനാണു സംസ്‌ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നു കെ.സി. വേണുഗോപാല്‍. സോണിയാ ഗാന്ധിയെ ബന്ധപ്പെടുത്തി സി.പി.എമ്മും മന്ത്രിമാരും ഉന്നയിച്ച ആക്ഷേപത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 'കേരളം ഞങ്ങളല്ല ഭരിക്കുന്നത്. അന്വേഷണ ഏജന്‍സി ഞങ്ങളുടേതല്ല. അറസ്‌റ്റ് ചെയ്‌തു ജയില്‍ കഴിയുന്നതു ഞങ്ങളുടെ പാര്‍ട്ടിക്കാരല്ല. ഏതെങ്കിലും വിഷയത്തില്‍ സോണിയാ ഗാന്ധിയെന്നു പേരു കിട്ടിയാല്‍ നരേന്ദ്ര മോദി വെറുതെ വിടുമെന്ന് കരുതുന്നുണ്ടോ? നാഷണല്‍ ഹെറാള്‍ഡ് കേസില്‍ നടന്ന വേട്ടയാടാല്‍ നാം കണ്ടതല്ലേ?' അദ്ദേഹം ചോദിച്ചു.