-->
കൊച്ചി: 'ആട്-3' സിനിമയുടെ ഷൂട്ടിങ്ങിനിടെ പരുക്കേറ്റു ചികിത്സയിലായിരുന്ന നടന്‍ വിനായകന്‍ ആശുപത്രി വിട്ടു. ഡോക്‌ടര്‍മാര്‍ ആറാഴ്‌ചത്തെ വിശ്രമം നിര്‍ദേശിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ തിരുച്ചെന്തൂരില്‍ സിനിമാ സംഘട്ടന രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണു വിനായകന്റെ പേശികള്‍ക്കു ക്ഷതമേറ്റത്. ശാരീരിക അസ്വസ്‌ഥതകള്‍ ഉണ്ടായതിനു പിന്നാലെ 20 നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. എം.ആര്‍.ഐ. സ്‌കാനിങ്ങിലാണ് പേശികള്‍ക്കും ഞരമ്പിനും സാരമായ പരുക്കേറ്റതായി കണ്ടെത്തിയത്.
കഴുത്തിലാണ് പരുക്കേറ്റതെന്നും ഞരമ്പുകള്‍ക്ക് ക്ഷതമേറ്റുവെന്നും വിനായകന്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ഞരമ്പുകള്‍ക്കു ക്ഷതമേറ്റതു നേരത്തെ അറിഞ്ഞത് നന്നായെന്നും വൈകിയിരുന്നെങ്കില്‍ ശരീരം പൂര്‍ണമായും തളര്‍ന്നുപോകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കഴുത്തിലെയും തോളിലെയും പേശികള്‍ക്കാണ് തകരാറു പറ്റിയതെന്നു വിനായകന്‍ വ്യക്‌തമാക്കി. ൈഫ്രഡേ ഫിലിം ഹൗസ്, കാവ്യാ ഫിലിം ഹൗസ് എന്നീ ബാനറുകളില്‍ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവര്‍ ചേര്‍ന്നാണ് 'ആട്-3' നിര്‍മ്മിക്കുന്നത്. ജയസൂര്യ വീണ്ടും ഷാജി പാപ്പനാകുന്ന ചിത്രം അടുത്ത മാര്‍ച്ചില്‍പ്രദര്‍ശനത്തിനെത്തുമെന്നാണു പ്രതീക്ഷ.