-->
മലയാളികളുടെ പ്രിയപ്പെട്ട നടന്‍ ഫഹദ് ഫാസിലിനെക്കുറിച്ച് തമിഴ് സംവിധായകനും നടനുമായ ആര്‍. പാര്‍ത്ഥിപന്‍ എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. ഫഹദിനേയും അദ്ദേഹത്തിന്റെ പിതാവ് ഫാസിലിനേയുംകുറിച്ചാണ് പാര്‍ത്ഥിപന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ഫഹദ് തന്റെ മകനാണെന്ന് ഫാസില്‍ വളരെ നിഷ്‌കളങ്കമായി പരിചയപ്പെടുത്തിയെന്ന് പാര്‍ത്ഥിപന്‍ പറഞ്ഞു.
ഫഹദിന്റെ അഭിനയത്തെ അടപ്രഥമന്‍ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. വളരെ കൗതുകം തോന്നുന്ന ഒരു വ്യക്തിയാണ് അദ്ദേഹം.
'' അഭിനയത്തില്‍ അട്‌റാ സക്കേ, ഏറെ ഇഷ്ടത്തോടെ ഒരു സെല്‍ഫിയെടുത്തു. സന്തോഷത്തിന്റെ കുള്‍ഫി. ഫാസില്‍ സാറിനെ കണ്ടപ്പോള്‍ അദ്ദേഹം നിഷ്‌കളങ്കനായി പറഞ്ഞു, '' ഇത് എന്റെ മകന്‍ ഫഹദാണ്, നിങ്ങള്‍ക്കറിയാമല്ലോ? '' നോര്‍ത്ത് ആര്‍ക്കോട്ട്, സൗത്ത് ആര്‍ക്കോട്ട്, നഗരം, ചെങ്കല്‍പേട്ട് തുടങ്ങി ലോകം മുഴുവന്‍ അദ്ദേഹത്തിന്റെ അഭിനയം പ്രസിദ്ധമാണ്. അത്രമേല്‍ മധുരമുളള ഒരു പ്രഥമന്‍ ( മലയാളത്തില്‍ പായസം) പോലെ.
അദ്ദേഹത്തെ കണ്ടു. വളരെ കൗതുകകരമായ വ്യക്തി. എന്നെ സംസാരിപ്പിച്ചുകൊണ്ട് അദ്ദേഹം എന്നെ ആകര്‍ഷിച്ചു. പുരുഷന്മാരെ പോലും ആകര്‍ഷിക്കുന്ന ഒരു വ്യക്തിത്വം അദ്ദേഹത്തിനുണ്ട്. വീണ്ടും കാണാം.'' പാര്‍ത്ഥിപന്റെ വാക്കുകള്‍.
நடிப்பில் “அட்ரா சக்கை”Acting-ல் atrocity! ப்ரியத்தில் பிடுங்கி ,எடுத்தார் selfie ! குதூகலத்தின் kulfi ! பாசில் சாரை சந்தித்த போது “ என் பையன் தான் பகத் , தெரியும் தானே?” என்றார் அப்பா’வியாக! North arcot , south arcot , city , chegalptatu, fms மற்றும் அகில உலகம் வரைக்கும்… pic.twitter.com/W7Z9yXyA8e— Radhakrishnan Parthiban (@rparthiepan) December 23, 2025