Sunday, March 15, 2026 Last Updated 34 Min 42 Sec ago English Edition
Todays E paper
Ads by Google
Wednesday 24 Dec 2025 08.34 AM

ശരണ മന്ത്രവുമായി ഭക്‌തര്‍; തങ്ക അങ്കി ഘോഷയാത്രയ്‌ക്ക് ആറന്മുളയില്‍ തുടക്കം

ആറന്മുള: ശബരിമലയില്‍ മണ്ഡല പൂജക്ക്‌ ശബരീശ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്ക അങ്കി ഘോഷയാത്രക്ക്‌ ഭക്‌തി സാന്ദ്രമായ തുടക്കം.ആറന്മുള നിന്നും ആരംഭിച്ച ഘോഷയാത്രക്ക്‌ പാരമ്പര്യ പാതയില്‍ ഭക്‌തരുടെ വരവേല്‍പ്പ്‌. കടന്നു പോകുന്ന പാതകളില്‍ എല്ലാം നിറപറയും താലപ്പൊലിയും വാദ്യമേളങ്ങളോടെയും ആണ്‌ ഘോഷയാത്രക്ക്‌ വരവേല്‍പ്പ്‌ നല്‍കിയത്‌.
ആറന്മുള ക്ഷേത്രാങ്കണത്തില്‍ പുലര്‍ച്ചെ തങ്ക അങ്കി ദര്‍ശനത്തിന്‌ ശേഷമാണ്‌ ഘോഷയാത്ര ആരംഭിച്ചത്‌. സ്വര്‍ണ്ണ പീഠം മുതല്‍ കിരീടം വരെ ഉള്‍പ്പെടുന്ന താണ്‌ 451 പവന്‍ തൂക്കം വരുന്ന തങ്ക അങ്കി.പീഠം,പാദുകം,മാഡഗി ,കയ്യുറ,മുഖം ,കിരീടം എന്നിവ ഉള്‍പ്പെടെയാണ്‌ അയ്യപ്പന്‌ മണ്ഡല പൂജക്ക്‌ അണിയുവാനായി തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീചിത്തിര തിരുനാള്‍ ബാലരാമ വര്‍മ്മ ശബരിമല നടയില്‍ സമര്‍പ്പിച്ചത്‌.മണ്ഡല പൂജക്ക്‌ ചാര്‍ത്താനായി മാത്രമാണ്‌ ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ ശബരിമല സ്‌ട്രോങ്ങ്‌ റൂമില്‍ സൂക്ഷിച്ചിരിക്കുന്ന അങ്കി പുറത്തെടുക്കുന്നത്‌.ഇവിടെ നിന്നാണ്‌ ഭക്‌ത ജന ദര്‍ശനത്തിന്‌ ശേഷം ആഘോഷ പൂര്‍വം രഥത്തില്‍ ശബരിമലയിലേക്ക്‌ കൊണ്ടുപോകുന്നത്‌. വിവിധ സ്‌ഥലങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി ഘോഷയാത്ര 26 ന്‌ പമ്പയില്‍ എത്തും. ശബരിമലയി തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധന 26 നും മണ്ഡല പൂജ 27 നും നടക്കും.

Ads by Google
Wednesday 24 Dec 2025 08.34 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW