-->
തിരുവനന്തപുരം: ശബരിമലയില്‍ 2019-20 കാലയളവില്‍ നടന്ന പഞ്ചലോഹ വിഗ്രഹക്കടത്തില്‍ പണം കൈപ്പറ്റിയ 'ഉന്നതന്‍' ആരെന്ന് കണ്ടെത്തണമെന്ന് ബി.ജെ.പി സംസ്‌ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ഹൈന്ദവ വിശ്വാസികളോട് ചെയ്‌ത ഈ കൊടുംവഞ്ചനയ്‌ക്ക് പിണറായി സര്‍ക്കാര്‍ മറുപടി പറയണം. ശബരിമലയിലെ സ്വര്‍ണക്കൊള്ളയും വിഗ്രഹക്കടത്തും അത്യന്തം ഗൗരവകരമായ വിഷയമാണ്.
2019-20 കാലഘട്ടത്തില്‍ മാത്രം നാല് പഞ്ചലോഹ വിഗ്രഹങ്ങളാണ് കടത്തിയത്. രാജ്യാന്തര ബന്ധങ്ങളുള്ള വലിയ കള്ളക്കടത്ത് സംഘങ്ങളാണ് ഈ കുറ്റകൃത്യങ്ങള്‍ക്ക് പിന്നില്‍. ലോകമെമ്പാടുമുള്ള അയ്യപ്പ ഭക്‌തരുടെ വികാരം വ്രണപ്പെടുത്തിയ ഈ കൊള്ളയ്‌ക്ക് കൂട്ടുനിന്ന മുഴുവന്‍ കുറ്റവാളികളെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു.