-->
മാനന്തവാടി: വ്യാജ ഇന്‍സ്‌റ്റഗ്രാം അക്കൗണ്ട് ഉപയോഗിച്ച് സൗഹൃദമുണ്ടാക്കി വിദ്യാര്‍ഥിനിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച യുവാവ് അറസ്‌റ്റില്‍. എടപ്പാള്‍ വട്ടംകുളം പൂത്തുറ കാവില്‍ പി. സഹദിനെയാണ് (19) മാനന്തവാടി ഇന്‍സ്‌പെക്‌ടര്‍ എസ്.എച്ച്.ഒ പി. റഫീഖിന്റെ നേതൃത്വത്തില്‍ അറസ്‌റ്റ് ചെയ്‌തത്. മൊബൈല്‍ ടെക്‌നിഷ്യനായി ജോലി ചെയ്ുന്ന സഹദ് അറ്റകുറ്റപ്പണിക്കായി ലഭിച്ച ഫോണില്‍ നിന്നു സിം കാര്‍ഡ് ഊരി മാറ്റിയാണ് വ്യാജ ഇന്‍സ്‌റ്റഗ്രാം അക്കൗണ്ട് നിര്‍മിച്ചത്. കഴിഞ്ഞ മൂന്നിനാണ് സംഭവം.