Sunday, March 15, 2026 Last Updated 57 Min 41 Sec ago English Edition
Todays E paper
Ads by Google
Wednesday 24 Dec 2025 08.34 AM

റാം നാരായണ്‍ ബഗേലിന്റെ മൃതദേഹം നാട്ടിലേക്ക്‌ കൊണ്ടുപോയി

തൃശൂര്‍: പാലക്കാട്‌ വാളയാറില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട റാം നാരായണ്‍ ബഗേലിന്റെ മൃതദേഹം സ്വന്തം നാടായ ഛത്തീസ്‌ഗഢിലേക്കു കൊണ്ടുപോയി.
കേരളത്തിലെത്തിയ കുടുംബാംഗങ്ങള്‍ മൃതദേഹം ഏറ്റെടുത്ത്‌ കൊച്ചിയില്‍ നിന്ന്‌ വിമാനമാര്‍ഗം റായ്‌പൂരിലേക്ക്‌ കൊണ്ട്‌ പോകുകയായിരുന്നു. തൃശ്ശൂര്‍ ജില്ലാ ഭരണകൂടത്തിന്റെ ഏകോപനത്തിലാണ്‌ പൂര്‍ണമായും സര്‍ക്കാര്‍ ചെലവില്‍ ക്രമീകരണങ്ങള്‍ ഒരുക്കിയത്‌.
ഇതേ വിമാനത്തില്‍ തന്നെയാണ്‌ റാം നാരായണ്‍ ബാഗേലിന്റെ കുടുംബാംഗങ്ങളും ഒപ്പം എത്തിയിരുന്നവരും യാത്ര ചെയ്യുക. ഇന്നലെ രാവിലെ 11.55 ന്‌ ഇന്‍ഡിഗോ വിമാനത്തില്‍ റായ്‌പ്പൂരിലേക്ക്‌ പുറപ്പെട്ട സംഘം രാത്രിയോടെ അവിടെ എത്തി.
റായ്‌പ്പൂരില്‍ നിന്ന്‌ ഗ്രാമത്തിലേക്കുള്ള യാത്രക്കായി ആംബുലന്‍സ്‌ സൗകര്യവും സജ്‌ജമാക്കിയിട്ടുണ്ട്‌.

Ads by Google
Wednesday 24 Dec 2025 08.34 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW