-->
തിരുവനന്തപുരം: സംസ്‌ഥാനത്തെ വോട്ടര്‍പട്ടികയില്‍ വന്‍ ശുദ്ധീകരണം. സമഗ്രമായ എസ്.ഐ.ആര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 24,80,503 പേര്‍ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ യു. ഖേല്‍ക്കര്‍ അറിയിച്ചു.
പുതുക്കിയ കരട് വോട്ടര്‍പട്ടിക പ്രകാരം സംസ്‌ഥാനത്ത് ആകെ 2,54,42,352 വോട്ടര്‍മാരാണുള്ളത്. പട്ടികയുടെ അച്ചടിച്ച പതിപ്പ് രാഷ്‌ട്രീയപ്പാര്‍ട്ടികള്‍ക്ക് കൈമാറി.
മരിച്ചവര്‍, സ്‌ഥലം മാറിയവര്‍, കണ്ടെത്താനാകാത്തവര്‍ എന്നിവരെയാണ് പട്ടികയില്‍നിന്നു പ്രധാനമായും നീക്കംചെയ്‌തത്. മരിച്ച 6,49,885 പേര്‍, സ്‌ഥലം മാറിപ്പോയ 8,21,622 പേര്‍, കണ്ടെത്താനാകാത്ത 6,45,548 പേര്‍ എന്നിവര്‍ പുറത്താക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. കോട്ടയം ജില്ലയില്‍ മാത്രം 1.61 ലക്ഷം പേര്‍ ഒഴിവായിട്ടുണ്ട്. പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെട്ടവര്‍ക്ക് വീണ്ടും പേര് ചേര്‍ക്കാന്‍ അവസരമുണ്ട്.
ഇതിനായി ഫോം 6 പൂരിപ്പിച്ച് സത്യവാങ്‌മൂലം സഹിതം സമര്‍പ്പിക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു. വിദേശത്തുള്ള മലയാളികള്‍ പേര് ചേര്‍ക്കാന്‍ ഫോം 6 എ ആണു നല്‍കേണ്ടത്. അപേക്ഷാഫോമുകള്‍ വെബ്‌സൈറ്റിലും ബി.എല്‍.ഒമാരുടെ പക്കലും ലഭ്യമാണ്. പരാതികളും ആക്ഷേപങ്ങളും ഇന്നുമുതല്‍ ജനുവരി 22 വരെ സമര്‍പ്പിക്കാം. ഹിയറിങ്ങിലെ തീരുമാനത്തില്‍ പരാതിയുണ്ടെങ്കില്‍ 15 ദിവസത്തിനകം ജില്ലാ കലക്‌ടര്‍ക്കും തുടര്‍ന്ന് 30 ദിവസത്തിനകം ചീഫ് ഇലക്‌ടറല്‍ ഓഫിസര്‍ക്കും അപ്പീല്‍ നല്‍കാം.
വെബ്‌സൈറ്റ് വഴിയോ മൊബൈല്‍ ആപ്പ് വഴിയോ എല്ലാവരും വോട്ടര്‍പട്ടിക പരിശോധിച്ച്‌പേരുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് അധികൃതര്‍ നിര്‍ദശിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ വെബ്‌സൈറ്റായ ന്ദന്ദന്ദ.്യനുഗ്ന.നുത്സന്റന്റ.ദ്ദഗ്നത്മ.ദ്ധത്മഗ്നന്ധനുത്സന്ഥ്യഗ്നത്സനുത്സലും തെരഞ്ഞെടുപ്പ് കമ്മിഷന്റെ നു്യദ്ധനുന്ധ മൊബൈല്‍ ആപ്പ്, ത്മഗ്നന്ധനുത്സന്ഥ.നു്യദ്ധ.ദ്ദഗ്നത്മ.ദ്ധ വെബ്‌സൈറ്റ് എന്നിവയിലുടെ പട്ടിക പരിശോധിക്കാം.