Sunday, March 15, 2026 Last Updated 1 Min 31 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Dec 2025 11.25 AM

''അടിസ്ഥാന പൗര സ്വഭാവം അറിയാത്ത ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നത് ഒരു നടിയുടെ ജോലിയല്ല ''; പ്രതികരിച്ച് ചിന്മയി

slams, mobbing

ഹൈദരാബാദില്‍ പൊതുപരിപാടിക്ക് എത്തിയ നടി സാമന്തയെ ജനക്കൂട്ടം വളഞ്ഞതിനെതിരെ പ്രതികരണവുമായി ഗായിക ചിന്മയി.

'' സാമന്തയുടെ ടീം അംഗം ആര്യ ഉള്‍പ്പെടെയുളളവര്‍, മുഴുവന്‍ ശക്തിയും ഉപയോഗിച്ച് അവരെ സംരക്ഷിക്കുകയാണ്. അദ്ദേഹത്തിന് പരിക്കേറ്റിരിക്കാം. അടിസ്ഥാന പൗര സ്വഭാവം അറിയാത്ത ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നത് ഒരു നടിയുടെ ജോലിയല്ല, '' ചിന്മയി എക്‌സില്‍ കുറിച്ചു.

ജൂബിലി ഹില്‍സില്‍ ഒരു വസ്ത്രവ്യാപാരശാല ഉദ്ഘാടനം ചെയ്യാനാണ് സാമന്ത എത്തിയത്. നടി വരുന്നുവെന്നറിഞ്ഞതോടെ ധാരാളം ആരാധകരും കാഴ്ചക്കാരും പരിപാടി നടക്കുന്ന സ്ഥലത്തിന് പുറത്ത് തടിച്ചുകൂടി. നടിക്കുനേരെ ആരാധകര്‍ തിക്കിത്തിരക്കിയെത്തി. ആരാധകക്കൂട്ടത്തില്‍നിന്ന് ഒരാള്‍ നടിക്കുമേലേക്ക് വീഴാനൊരുങ്ങി. ഇയാള്‍ നടിയുടെ സാരിയില്‍ ചവിട്ടിവീഴുകയും ചെയ്തു. നടി സമചിത്തതയോടെയാണ് ആരാധകരുടെ സമീപനത്തെ നേരിട്ടത്.

പ്രഭാസ് നായകനാകുന്ന ' ദി രാജാസാബ്' എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനെത്തിയ നടി നിധി അഗര്‍വാളിനെതിരേ ആരാധകരുടെ ഭാഗത്തുനിന്നുണ്ടായ മോശം പെരുമാറ്റം വലിയ ചര്‍ച്ചയായിരുന്നു. ഹൈദരാബാദില്‍ ചടങ്ങിനുശേഷം തിരികെ പോവുകയായിരുന്ന നടി ആരാധകരുടെ തിരക്കില്‍പ്പെട്ടുപോവുകയായിരുന്നു. തിരക്കിനിടെ നടിയെ എത്തിത്തൊടാനും വസ്ത്രം പിടിച്ചുവലിക്കാനും ശ്രമിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് നടി സാമന്തയ്്ക്കും സമാന അനുഭവമുണ്ടായത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW