Sunday, March 15, 2026 Last Updated 33 Min 11 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Dec 2025 09.41 AM

' സിനിമ കാണുന്നത് കുറവാണ്, കണ്ടതില്‍ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം ഇതാണ്' ; നിവിന്‍ പോളി

his, film

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നിവിന്‍ പോളി. സര്‍വ്വം മായ ആണ് നിവിന്റേതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ 2025ല്‍ പുറത്തിറങ്ങിയതില്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ട ചിത്രത്തെ കുറിച്ച് പറയുകയാണ് നിവിന്‍ പോളി.

ലോകയാണ് അടുത്തിടെ കണ്ടതില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമയെന്നാണ് നിവിന്‍ പോളി പറയുന്നത്. ' സിനിമ കാണുന്നത് വളരെ കുറവാണ്. കണ്ടതില്‍ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം ലോക ആണ്. അതൊരു നല്ല സിനിമയായിരുന്നു' , നിവിന്‍ പറഞ്ഞു.

അഭിമുഖത്തില്‍ അജു വര്‍ഗീസും ഉണ്ടായിരുന്നു. എക്കോയാണ് അജു ഇഷ്ട ചിത്രമായി പറഞ്ഞത്. എക്കോ മികച്ച ചിത്രമാണെന്നും തനിക്ക് വര്‍ക്കായെന്നും അജു പറഞ്ഞു. എക്കോ ഇതുവരെ കാണാന്‍ ആയില്ലെന്നും മികച്ച അഭിപ്രായമാണ് കേള്‍ക്കുന്നത് എന്നുമായിരുന്നു നിവിന്‍ പോളി ഇതിന് പിന്നാലെ പറഞ്ഞത്.

അതേസമയം നിവിന്‍ പോളിയും അജു വര്‍ഗീസും ഒന്നിക്കുന്ന സര്‍വ്വം മായ ഡിസംബര്‍ 25നാണ് തിയേറ്ററുകളിലെത്തുന്നത്. അഖില്‍ സത്യന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് സര്‍വ്വം മായ.

Ads by Google
Ads by Google
LATEST NEWS
TRENDING NOW