Sunday, March 15, 2026 Last Updated 33 Min 32 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Dec 2025 08.21 AM

റേഷന്‍ വ്യാപാരികള്‍ പ്രക്ഷോഭത്തിന്‌

തിരുവനന്തപുരം: റേഷന്‍ വ്യാപാരികളോടുള്ള സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ച്‌ കടയടപ്പ്‌ ഉള്‍പ്പെടെയുള്ള സമര പരിപാടികള്‍ ആരംഭിക്കുമെന്ന്‌ കേരള സ്‌റ്റേറ്റ്‌ റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ്‌ അസോസിയേഷന്‍ സംസ്‌ഥാന കമ്മിറ്റി അറിയിച്ചു.
ഏഴു വര്‍ഷം മുന്‍പ്‌ നടപ്പാക്കിയ വേതന പാക്കേജ്‌ വര്‍ധന ഒരു വര്‍ഷത്തിന്‌ ശേഷം നടപ്പാക്കാമെന്ന്‌ സര്‍ക്കാര്‍ ഉറപ്പ്‌ പാലിക്കാത്തതും കെ.ടി.പി.ഡി.എസ്‌ നിയമത്തിലെ അപാകത പരിഹാരം കാണാത്തത്‌ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആവശ്യപെട്ടാണ്‌ സമരം. വേതന പാക്കേജ്‌ നടപ്പാക്കാന്‍ മൂന്ന്‌ അംഗ സമിതി നല്‍കിയ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ച്‌ മാസങ്ങള്‍ കഴിഞ്ഞിട്ടും ധനവകുപ്പ്‌ മുഖം തിരിച്ചു നില്‍ക്കുകയാണ്‌.
വിഷയത്തില്‍ അടിയന്തരമായി പരിഹാരം ഉണ്ടായില്ലെങ്കില്‍ കടയടപ്പുള്‍പ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ട്‌ പോകുമെന്ന്‌ സംസ്‌ഥാന പ്രസിഡന്റ്‌ ജി. കൃഷ്‌ണപ്രസാദ്‌, ജനറല്‍ സെക്രട്ടറി സുരേഷ്‌ കരേറ്റും അറിയിച്ചു.

Ads by Google
Tuesday 23 Dec 2025 08.21 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW