-->
ഒമാനിൽ ശൈത്യകാലത്തെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തി. സൈഖിൽ സിവിൽ ഏവിയേഷൻ അതോറിറ്റി പുറത്തുവിട്ട കണക്കുകൾ പ്രകാരം താപനില -0.1 ഡിഗ്രി സെൽഷ്യസ് ആയി കുറഞ്ഞു. രാജ്യത്ത് ഈ സീസണിൽ ആദ്യമായാണ് താപനില പൂജ്യം ഡിഗ്രിക്ക് താഴെയെത്തുന്നത്.
ഡിസംബർ 21 ഞായറാഴ്ച അവസാനിച്ച 24 മണിക്കൂറിനിടെയാണ് സായ്ഖിൽ -0.1 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പ്രത്യേകിച്ച് മലയോര മേഖലകളിൽ അനുഭവപ്പെടുന്ന ശീതതരംഗമാണ് താപനില ഇത്രയധികം കുറയാൻ കാരണം.