Sunday, March 15, 2026 Last Updated 39 Min 50 Sec ago English Edition
Todays E paper
Ads by Google
Monday 22 Dec 2025 03.32 PM

സാമന്തയെ തിക്കിത്തിരക്കി ആരാധകര്‍, നടിയുടെ സാരിയില്‍ ചവിട്ടി വീണ് യുവാവ്; വീഡിയോ

mobbed

പ്രഭാസ് നായകനാകുന്ന ' ദി രാജാസാബ്' എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനെത്തിയ നടി നിധി അഗര്‍വാളിനെതിരേ ആരാധകരുടെ ഭാഗത്തുനിന്നുണ്ടായ മോശം പെരുമാറ്റം വലിയ ചര്‍ച്ചയായിരുന്നു. നടിയ്ക്ക് ചുറ്റും ആരാധകര്‍ തടിച്ചുകൂടുകയും ചിലര്‍ നടിയുടെ വസ്ത്രമടക്കം പിടിച്ചുവലിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. പിന്നാലെ, നടി സാമന്ത റൂത്ത് പ്രഭുവിനും സമാന അനുഭവമുണ്ടായതിന്റെ ദൃശ്യം പുറത്തുവന്നിരിക്കുകയാണ്.

ഞായറാഴ്ച ഹൈദരാബാദില്‍ ഒരു വസ്ത്രവ്യാപാരശാലയുടെ ഉദ്ഘാടനത്തില്‍ സാമന്ത പങ്കെടുത്തിരുന്നു. ഇവിടെ ചടങ്ങ് കഴിഞ്ഞ സാമന്ത തിരിച്ചുപോവും വഴിയാണ് ആരാധകരില്‍നിന്ന് മോശം അനുഭവമുണ്ടായത്. നടിക്കുനേരെ ആരാധകര്‍ തിക്കിത്തിരക്കിയെത്തി. നടിയെ പിന്തുടര്‍ന്ന വന്‍ആരാധകക്കൂട്ടത്തില്‍നിന്ന് ഒരാള്‍ നടിക്കുമേലേക്ക് വീഴാനൊരുങ്ങി. ഇയാള്‍ നടിയുടെ സാരിയില്‍ ചവിട്ടിവീഴുന്നതും വീഡിയോയില്‍ കാണാം.

നടി സമചിത്തതയോടെ ആരാധകരുടെ സമീപനത്തെ നേരിട്ടു. സുരക്ഷാജീവനക്കാര്‍ ഒരുക്കിയ വഴിയില്‍ അവര്‍ കാറില്‍ കയറിപ്പോയി. ആരാധകരുടെ പെരുമാറ്റത്തിനെതിരേ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW