-->
ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമകളിലും സജീവമാണ് രാധിക ആപ്‌തെ. സിനിമകള്‍ക്ക് പുറമെ വെബ് സീരീസുകളിലും നിറസാന്നിധ്യമാണ് താരം. കരിയറിന്റെ തുടക്കകാലത്ത് തെന്നിന്ത്യന്‍ സിനിമയില്‍ അഭിനയിക്കുമ്പോള്‍ തനിക്കുണ്ടായ ദുരനുഭവം പങ്കുവയ്ക്കുകയാണ് താരം. ചിത്രീകരണത്തിനിടെ തന്നോട് ദേഹത്ത് കൂടുതല്‍ പാഡ് വെക്കാന്‍ ആവശ്യപ്പെട്ടുവെന്നാണ് രാധിക പറയുന്നത്.
‘ഞാൻ കുറച്ച് സൗത്ത് ഇന്ത്യൻ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കാരണം എനിക്ക് പണം ആവശ്യമായിരുന്നു. നല്ല ഒരുപാട് സിനിമകളുണ്ട്. പ്രത്യേകിച്ചും സൗത്തിൽ. തെന്നിന്ത്യൻ സിനിമകളെ മോശപ്പെടുത്താനല്ല ഞാൻ ശ്രമിക്കുന്നത്. എല്ലാ ഇൻഡസ്ട്രിയിലും ഗംഭീരമായ സിനിമകളുണ്ടാകുന്നുണ്ട്.’
‘പക്ഷെ ചില സിനിമകൾ ചെയ്തത് വളരെ മോശം സാഹചര്യത്തിലാണ്. ഞാൻ ഓർക്കുന്നുണ്ട്. ഒരു സിനിമയുടെ സെറ്റിൽ സ്ത്രീയായി ഞാൻ മാതമ്രേ ഉണ്ടായിരുന്നുള്ളൂ. അവർ എന്നോട് മാറിടത്തിലും പിൻഭാഗത്തും കൂടുതൽ പാഡ് വെക്കാൻ പറഞ്ഞു.’ അമ്മാ ഇനിയും പാഡ് വെക്കൂ! എന്നാണ് പറഞ്ഞത്. ഇനിയുമെത്ര പാഡ് വെക്കാനാണ്? എന്ന് ഞാൻ ചിന്തിച്ചു’ എന്നാണ് നടി പറയുന്നത്.
പാഡ് വെക്കാൻ പറ്റില്ല എന്ന് ഞാൻ സംവിധായകനോട് പറഞ്ഞു. ഞാനായിരുന്നു അവിടെ ഉണ്ടായിരുന്ന ഏക സ്ത്രീ. എനിക്കൊപ്പം മാനേജരും ഏജന്റുമൊന്നുമില്ല. ടീമിലുള്ളതെല്ലാം പുരുഷന്മാരായിരുന്നു. അന്നാണ് ഞാനത് ആദ്യമായി തിരിച്ചറിയുന്നത്. വല്ലാത്തൊരു അവസ്ഥയായിരുന്നുവെന്നും രാധിക പറയുന്നു. ഇഷ്ടം കൊണ്ടല്ല, മറിച്ച് പണത്തിന് വേണ്ടി മാത്രമായിരുന്നു അത്തരം സിനിമകളിൽ അഭിനയിച്ചിരുന്നത് എന്നും നടി പറയുന്നു. ക്രിയേറ്റീവ് ആയ അവസരങ്ങൾ നൽകുന്നതിനൊപ്പം തന്നെ,സ്ത്രീകളെ ഒരു വസ്തുവായി മാത്രം കാണുന്ന രീതി അക്കാലത്ത് നിലനിന്നിരുന്നുവെന്നും നടി പറയുന്നുണ്ട്.