Sunday, March 15, 2026 Last Updated 16 Min 55 Sec ago English Edition
Todays E paper
Ads by Google
Monday 22 Dec 2025 09.05 AM

ക്രിസ്‌മസിനെ വരവേല്‍ക്കാന്‍ പുതുപ്പള്ളിയില്‍ കൂറ്റന്‍നക്ഷത്രം

uploads/news/2025/12/817219/4.jpg

പുതുപ്പള്ളി: ക്രിസ്‌മസ്‌ ആഘോഷങ്ങള്‍ക്കു തുടക്കംകുറിച്ച്‌ പുതുപ്പള്ളിയില്‍ നാല്‍പ്പതടി നീളവും ഇരുപതടി വീതിയുമുള്ള കൂറ്റന്‍ നക്ഷത്രം ഉയര്‍ന്നു. എറികാട്‌ സെന്റ്‌ ജെയിംസ്‌ സി.എസ്‌.ഐ. പള്ളിയങ്കണത്തിലാണ്‌ ഈ കൂറ്റന്‍നക്ഷത്രം.നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക്‌ യുവജനപ്രസ്‌ഥാന അംഗങ്ങള്‍ നേതൃത്വം നല്‍കി. മുള കൊണ്ടാണ്‌ ഇതിന്റെ നിര്‍മിതി. ക്രിസ്‌മസ്‌തലേന്നു രാത്രി ഏഴിന്‌ നടക്കുന്ന ക്രിസ്‌മസ്‌ കരോള്‍ സര്‍വീസില്‍ ഇടവക വികാരി റവ. മാത്യു വി. പോള്‍അധ്യക്ഷനായിരിക്കും. കുന്നന്താനം സെന്റ്‌ പോള്‍ സി.എസ്‌.ഐ. പള്ളിവികാരി റവ. ബിനോയ്‌ എം. തര്യന്‍ ക്രിസ്‌മസ്‌ ദൂതു നല്‍കും. തങ്കച്ചന്‍ മാസ്‌റ്ററുടെ നേതൃത്വത്തിലുള്ള ഗായകസംഘം ഗാനങ്ങള്‍ ആലപിക്കും. ദീപാലംകൃതമായ ക്രിസ്‌മസ്‌ ട്രീ ആഘോഷങ്ങള്‍ക്കു മാറ്റുകൂട്ടും.

Ads by Google
Monday 22 Dec 2025 09.05 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW