-->
കൊച്ചി: മലയാള സിനിമയിലെ അതുല്യപ്രതിഭയായ ശ്രീനിവാസനെ അവസാനമായി ഒരുനോക്കു കാണാന്‍ ഉദയംപേരൂര്‍ കണ്ടനാട്ടെ വീട്ടുവളപ്പില്‍ ഇന്നലെയും നിരവധി പേര്‍ എത്തി. നടി പാര്‍വതി തിരുവോത്ത്, നടന്മാരായ പൃഥ്വിരാജ്, വിനീത്, ജഗദീഷ്, സംവിധായകന്‍ ഫാസില്‍, രാജസേനന്‍ തുടങ്ങിയവര്‍ ശ്രീനിവാസന്‍ അന്തിമോപചാരം അര്‍പ്പിച്ചു.
വാക്കാല്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്ത നഷ്‌ടമാണുണ്ടായതെന്ന് പാര്‍വതി പറഞ്ഞു. സിനിമയില്‍ മാത്രമല്ല, വ്യക്‌തിയെന്ന നിലയില്‍ ശ്രീനിവാസന്‍ തന്ന സംഭാവനയും ഒരിക്കലും മറക്കാന്‍ പറ്റാത്തതാണ്. അതില്‍നിന്നു പ്രചോദനം ഉള്‍ക്കൊള്ളുന്നുവെന്നും പാര്‍വതി പറഞ്ഞു. മലയാള സിനിമയ്‌ക്കു ശ്രീനിവാസന്‍ ഒരുപാട് സംഭാവനകള്‍ നല്‍കിയെന്നും അതിനനുസരിച്ചു തിരിച്ചുനല്‍കാന്‍ നമുക്കു സാധിച്ചില്ലെന്നും ജഗദീഷ് പറഞ്ഞു. ആരെയും ദ്രോഹിക്കുന്ന നര്‍മമല്ല ശ്രീനിവാസന്റേതെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു.