-->
പാലാ: പ്രതിസന്ധികളെ മറികടന്ന് വിശ്വാസത്തിന്റെ ഉന്നതതലത്തിലേക്ക് വളരുന്നതിലാണ് ക്രിസ്‌തീയ ജീവിതത്തിന്റെ കാതലെന്നു പാലാ രൂപത വികാരി ജനറാള്‍ മോണ്‍. സെബാസ്‌റ്റ്യന്‍ വേത്താനത്ത്. പാലാ രൂപത 43-ാമത് ബൈബിള്‍ കണ്‍വന്‍ഷന്റെ മൂന്നാം ദിനത്തില്‍ വിശുദ്ധ കുര്‍ബാനമധ്യേ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
ഭയത്തിന് അടിപ്പെടാതെ ദൈവത്തില്‍ പൂര്‍ണമായി ശരണപ്പെടുന്നതാണ് വിശ്വാസത്തിന്റെ അടിസ്‌ഥാനം. ദൈവത്വത്തിന്റെ അടിസ്‌ഥാനമായ കാരുണ്യം സഹജീവികളില്‍ പങ്കുവച്ച് നീതിമാന്മാരായി ജീവിക്കണം. വിശുദ്ധ യൗസേപ്പ് ജീവിതത്തില്‍ മുറുകെ പിടിച്ച മൂന്ന് അടിസ്‌ഥാന തത്വങ്ങളായ മനസിലാക്കാത്തപ്പോഴും വിശ്വാസം പാലിക്കാനും ദൈവവചനം അനുസരിച്ച് ജീവിക്കാനും ഭയത്തിന്റെ നടുവില്‍ വിശ്വാസ ധൈര്യം അവലംബിക്കാനും കണ്‍വന്‍ഷന്‍ പ്രചോദനമാകട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
കണ്‍വന്‍ഷനില്‍ ഇന്ന്
ഇന്ന് 3.30 ന് ജപമാല, നാലിന് വിശുദ്ധ കുര്‍ബാനയ്‌ക്കു മരിയന്‍ ധ്യാനകേന്ദ്രം ഡയറക്‌ടര്‍ ഫാ.ഡൊമിനിക് വാളന്‍മനാല്‍ മുഖ്യകാര്‍മികത്വം വഹിക്കും. വൈകിട്ട് 5.30ന് വചനപ്രഘോഷണം.