Wednesday, March 18, 2026 Last Updated 6 Min 18 Sec ago English Edition
Todays E paper
Ads by Google
Sunday 21 Dec 2025 05.57 PM

കേരളത്തിൽ തണുപ്പ് കടുക്കും; അടുത്ത 5 ദിവസത്തേക്ക് മഴയില്ല

on

കേരളത്തിൽ മഴയ്ക്ക് പൂർണ്ണ ശമനം. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ഒരിടത്തും മഴ സാധ്യതയില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. എന്നാൽ കേരളത്തിൽ തണുപ്പ് കടുക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

ഏതാനും ദിനങ്ങളായി മലയോര മേഖലയിൽ കനത്ത തണുപ്പ് തുടരുകയാണ്. സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഇടുക്കിയിലെ മൂന്നാർ ഉൾപ്പെടെയുള്ള മലയോര മേഖലയിൽ താപനില പൂജ്യം ഡിഗ്രി സെൽഷ്യസിലേക്ക് എത്തിയിരുന്നു.വരും ദിവസങ്ങളിലും കാലാവസ്ഥ സമാന തുടരാനാനും മൈനസ് ഡിഗ്രിയിലേക്ക് എത്താനും സാധ്യതയുണ്ട്.

മൂന്നാറിലെ തെന്മല, നല്ലതണ്ണി, നടയാർ, കന്നിമല തുടങ്ങിയ എസ്റ്റേറ്റ് മേഖലകളിലാണ് അതിശൈത്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. താപനില ഈ പ്രദേശങ്ങളിൽ പൂജ്യം ഡിഗ്രിയിലെത്തിയപ്പോൾ മൂന്നാർ ടൗണിൽ പുലർച്ചെ രേഖപ്പെടുത്തിയത് 1.7 ഡിഗ്രി സെൽഷ്യസാണ്. എന്നാൽ ജനവാസ മേഖലകളിലും എസ്റ്റേറ്റുകളുടെ ഉൾപ്രദേശങ്ങളിലും താപനില മൈനസ് ഡിഗ്രിയിൽ എത്തിയതായായാണ് നാട്ടുകാർ പറയുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW