Saturday, March 14, 2026 Last Updated 13 Min 52 Sec ago English Edition
Todays E paper
Ads by Google
Sunday 21 Dec 2025 12.49 PM

ശ്രീനിയേട്ടനും അദ്ദേഹത്തിൻ്റെ സിനിമകളും ഒരു സാധാരണക്കാരൻ്റെ ശബ്ദമായി എന്നും നമ്മുടെ മനസ്സുകളിൽ ജീവിക്കും; ഷെയ്ന്‍ നിഗം

shane-nigam-
photo-www.facebook.com/ShaneNigamOfficial

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി നടൻ ഷെയ്ൻ നിഗം. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ഷെയ്ൻ അനുശോചനം അറിയിച്ചത്.

‘ചിരിയുടെ പുതിയ അദ്ധ്യായങ്ങളുമായി മലയാളി മനസ്സുകളെ ഇന്നത്തെ ലോകത്തിൻ്റെ സാമൂഹിക ചിന്തകളിലേക്ക് നേർകാഴ്ചയായി നിന്ന ശ്രീനിയേട്ടനും അദ്ദേഹത്തിൻ്റെ സിനിമകളും... ഒരു സാധാരണക്കാരൻ്റെ ശബ്ദമായി എന്നും നമ്മുടെ മനസ്സുകളിൽ ജീവിക്കും....പ്രിയപ്പെട്ട ശ്രീനിയേട്ടന് ,
പ്രണാമം ’ഷെയ്ന്‍ കുറിച്ചു.

അതേസമയം ശനിയാഴ്ച രാവിലെ എട്ടരയോടെയാണ് മലയാളത്തിന്റെ പ്രിയതാരം ശ്രീനിവാസന്റെ അന്ത്യം. ഡയാലിസിസിനായി രാവിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോകുന്ന വഴി ആരോഗ്യം മോശമായി. തുടര്‍ന്ന് തൃപ്പുണ്ണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ വെച്ചാണ് മരണം സ്ഥിരീകരിച്ചത്.

ജൂണില്‍ പുറത്തിറങ്ങിയ നാന്‍സി റാണിയാണ് ശ്രീനിവാസന്‍ അഭിനയിച്ച അവസാനചിത്രം. ഫഹദ് ഫാസിലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തിനുവേണ്ടിയാണ് ഒടുവില്‍ തിരക്കഥ ഒരുക്കിയത്.

Ads by Google
Sunday 21 Dec 2025 12.49 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW