Sunday, March 15, 2026 Last Updated 32 Min 27 Sec ago English Edition
Todays E paper
Ads by Google
Sunday 21 Dec 2025 10.13 AM

കോട്ടയം ഈസ്‌റ്റ് ടൂറിസം സര്‍ക്യൂട്ട്‌: പ്രാഥമിക പഠനറിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു

കോട്ടയം: ജില്ലയുടെ കിഴക്കന്‍ മലയോര മേഖലയിലെ മുഴുവന്‍ ടൂറിസ്‌റ്റ് കേന്ദ്രങ്ങളെയും കോര്‍ത്തിണക്കി കോട്ടയം ഈസ്‌റ്റ് ടൂറിസം സര്‍ക്യൂട്ട്‌ പ്രാഥമിക പഠന റിപ്പോര്‍ട്ട്‌ കേന്ദ്രസര്‍ക്കാരിന്‌ സമര്‍പ്പിച്ചതായി ബി.ജെ.പി. സംസ്‌ഥാന ഉപാധ്യക്ഷന്‍ ഷോണ്‍ ജോര്‍ജ്‌ അറിയിച്ചു. റിപ്പോര്‍ട്ട്‌ കേന്ദ്ര ടൂറിസം സഹമന്ത്രി സുരേഷ്‌ ഗോപിക്കും സംസ്‌ഥാന സര്‍ക്കാരിനും സംസ്‌ഥാന വിനോദ സഞ്ചാര വകുപ്പിനുമാണു സമര്‍പ്പിച്ചത്‌. മീനച്ചില്‍ താലൂക്കിലെ കിഴക്കന്‍ മലയോര മേഖലയിലെ വെള്ളച്ചാട്ടങ്ങള്‍ ഉള്‍പ്പെടെ 40 കിലോമീറ്റര്‍ ഉള്ളില്‍ 22 ടൂറിസം കേന്ദ്രങ്ങളുടെ വികസനമാണ്‌ ഈ പദ്ധതി വിഭാവനം ചെയ്യുന്നത്‌. രണ്ടു വര്‍ഷംകൊണ്ടു മുഴുവന്‍ ടൂറിസ്‌റ്റ് കേന്ദ്രങ്ങളുടെയും സമഗ്രമായ പഠനം നടത്തിയാണു റിപ്പോര്‍ട്ട്‌ തയ്യാറാക്കിയതെന്നു ഷോണ്‍ പറഞ്ഞു.
ഇലവീഴാപൂഞ്ചിറ, ഇല്ലിക്കകല്ല്‌, മാര്‍മല അരുവി, വാഗമണ്‍, മുതുകോരമല,പൂഞ്ഞാര്‍ കൊട്ടാരം, അരുവിക്കിച്ചാല്‍ വെള്ളച്ചാട്ടം, കട്ടിക്കയം വെള്ളച്ചാട്ടം, വേങ്ങത്താനം വെള്ളച്ചാട്ടം, പുല്ലേപ്പാറ, ഇരുകണ്ണിക്കയം, വെട്ടുകല്ലാംകുഴി വെള്ളച്ചാട്ടം, കോട്ടത്താവളം വെള്ളച്ചാട്ടം, കാവാലി വ്യൂ പോയിന്റ്‌, മേലുകാവ്‌ ഗുഹ, തങ്ങള്‍പാറ, കുരിശുമല, മുരുകന്‍ മല, മാദാമ്മ കുളം, അടുക്കം തൂക്കുപാലം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളെ സംബന്ധിച്ച വിശദമായ പഠന റിപ്പോര്‍ട്ടാണു തയ്യാറാക്കിയത്‌.

Ads by Google
Sunday 21 Dec 2025 10.13 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW