Sunday, March 15, 2026 Last Updated 32 Min 17 Sec ago English Edition
Todays E paper
Ads by Google
Sunday 21 Dec 2025 10.13 AM

'കാലത്തിന്‌ മായ്‌ക്കാന്‍ കഴിയാത്ത സര്‍ഗപ്രതിഭ'

മലയാള സിനിമയിലെ അതുല്യ പ്രതിഭകളില്‍ ഒരാളെയാണ്‌ ശ്രീനിവാസന്റെ വിയോഗത്തിലൂടെ നഷ്‌ടമായിരിക്കുന്നതെന്ന്‌ കോണ്‍ഗ്രസ്‌ വര്‍ക്കിങ്‌ കമ്മിറ്റിയംഗം രമേശ്‌ ചെന്നിത്തല. നടന്‍, തിരക്കഥാകൃത്ത്‌,
സംവിധായകന്‍ എന്നീ നിലകളിലെല്ലാം ശ്രീനിവാസന്‍ കാലത്തിന്‌ മായ്‌്ക്കാനാകാത്ത മുദ്രകള്‍ പതിപ്പിച്ചു.
ഒരിക്കലും രാഷ്‌ട്രീയം സംസാരിക്കാത്ത, സിനിമയെയും സാഹിത്യത്തെയും കുറിച്ച്‌ നിരന്തരം സംസാരിക്കുന്ന സുഹൃത്‌ബന്ധമാണ്‌ ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നത്‌.
ഉയര്‍ന്ന സാമൂഹികാവബോധമായിരുന്നു ശ്രീനി സിനിമകളുടെ കാതല്‍.
സന്ദേശമായാലും ചിന്താവിഷ്‌ടയായ ശ്യാമളയായാലും സാധാരണമനുഷ്യരുടെ ജീവിതങ്ങളെ അദ്ദേഹം അസാധാരണമാംവിധം സ്വാംശീകരിക്കുകയും അവയ്‌ക്ക് ചലച്ചിത്രാവിഷ്‌കാരം നല്‍കുകയും ചെയ്‌തു.
ധാരാളം പുസ്‌തകങ്ങള്‍ വായിക്കുന്ന, സാമൂഹിക രാഷ്‌ട്രീയ മേഖലകളിലെഓരോ ചലനവും കൃത്യമായി പിന്തുടരുന്ന ശ്രീനിവാസന്‍ ഒരേ സമയം ചലച്ചിത്രകാരനും സാമൂഹിക വിമര്‍ശകനുമായിരുന്നു. സാഹിത്യത്തില്‍ വി.കെ.എന്നിനെ നമ്മള്‍ അഭിവനവ കുഞ്ചന്‍ നമ്പ്യാര്‍ എന്ന്‌ വിളിക്കുമെങ്കില്‍ സിനിമയില്‍ ആ പേരിന്‌ അര്‍ഹത ശ്രീനിവാസനു തന്നെയാണ്‌. ഇനി ഇതുപോലൊരു മഹാപ്രതിഭ മലയാള സിനിമയിലുണ്ടാകണമെങ്കില്‍ദശാബ്‌ദങ്ങള്‍ കാത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Ads by Google
Sunday 21 Dec 2025 10.13 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW