Sunday, March 15, 2026 Last Updated 6 Min 24 Sec ago English Edition
Todays E paper
Ads by Google
Sunday 21 Dec 2025 10.13 AM

ശ്രീനിവാസന്റെ വിയോഗം തീരാനഷ്‌ടം: പി.ജെ ജോസഫ്‌

തൊടുപുഴ: സാധാരണക്കാരുടെ ജീവിതങ്ങളെ അസാധാരണ മിഴിവോടെ അവതരിപ്പിച്ച തിരക്കഥാകൃത്തും നടനും സംവിധായകനുമായിരുന്നു ശ്രീനിവാസന്‍ എന്ന്‌ കേരള കോണ്‍ഗ്രസ്‌ ചെയര്‍മാന്‍ പി.ജെ ജോസഫ്‌ എം.എല്‍.എ. സത്യന്‍ അന്തിക്കാടിനൊപ്പം അദ്ദേഹം ചെയ്‌ത വരവേല്‍പ്‌ അടക്കമുള്ള സിനിമകള്‍ മലയാളിയുടെ ഒരു കാലഘട്ടത്തിന്റെ ചരിത്രവും ജീവിതവും പറയുന്നവയാണ്‌. ശ്രീനിവാസന്‍ എഴുതി സംവിധാനം ചെയ്‌ത് അഭിനയിച്ച ചിന്താവിഷ്‌ടയായ ശ്യാമള, വടക്കുനോക്കിയന്ത്രം എന്നീ ചിത്രങ്ങള്‍ ദേശീയ, സംസ്‌ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടി. 1991 ല്‍ പുറത്തിറങ്ങിയ സന്ദേശത്തിന്റെ രാഷ്‌ട്രീയവും കേരളത്തിന്റെ രാഷ്‌ട്രീയ സാമൂഹിക മണ്ഡലങ്ങളില്‍ ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്നു. അന്വശ്വരനടന്റെ വേര്‍പാടില്‍ അനുശോചിക്കുന്നതായും പി.ജെ. ജോസഫ്‌ പറഞ്ഞു.

Ads by Google
Sunday 21 Dec 2025 10.13 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW