Sunday, March 15, 2026 Last Updated 35 Min 56 Sec ago English Edition
Todays E paper
Ads by Google
Sunday 21 Dec 2025 10.13 AM

സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക്‌ മര്‍ദനം: നടപടിക്ക്‌ നിര്‍ദേശം

തൃശൂര്‍: കൊല്ലം ചാത്തിനാംകുളം എം.എസ്‌.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മൂന്നാം ക്ലാസ്‌ വിദ്യാര്‍ഥിയെ അധ്യാപകന്‍ ക്രൂരമായി മര്‍ദിച്ച സംഭവം അത്യന്തം ഗൗരവത്തോടെയാണു സര്‍ക്കാര്‍ കാണുന്നതെന്ന്‌ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി.
പ്രാഥമികാന്വേഷണത്തില്‍ കുറ്റക്കാരനാണെന്നു കണ്ടെത്തിയ വിനായക്‌ എന്ന അധ്യാപകനെ സസ്‌പെന്‍ഡ്‌ ചെയ്യാന്‍ വിദ്യാഭ്യാസ വകുപ്പ്‌ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. കുട്ടികള്‍ക്കെതിരേയുള്ള ശാരീരികപീഡനങ്ങള്‍ ഒരു കാരണവശാലുംവച്ചുപൊറുപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു.
ഈരാറ്റുപേട്ട കാരക്കാട്‌ എം.എം.എം.യു.എം യു.പി സ്‌കൂളിലെ അഞ്ചാം ക്ലാസ്‌ വിദ്യാര്‍ഥിക്കും അധ്യാപകന്റെ മര്‍ദനമേറ്റു. പരീക്ഷയ്‌ക്കിടെ സംശയം ചോദിച്ച കുട്ടിയെ ശാരീരികമായി ഉപദ്രവിച്ചത്‌ ന്യായീകരിക്കാനാകാത്ത തെറ്റാണ്‌. വകുപ്പുതല നടപടികളുടെ ഭാഗമായി കാഞ്ഞിരപ്പള്ളി ഡി.ഇ.ഒയും എ.ഇ.ഒയും സ്‌കൂളും കുട്ടി ചികിത്സയിലുള്ള ആശുപത്രിയും സന്ദര്‍ശിച്ച്‌ സ്‌ഥിതിഗതികള്‍ വിലയിരുത്തി.
കുട്ടിക്ക്‌ തോളെല്ലിനു പരുക്കുണ്ടെന്ന്‌ ഉദ്യോഗസ്‌ഥര്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. അച്ചടക്കനടപടി സ്വീകരിക്കാന്‍ വിദ്യാലയ മാനേജര്‍ക്ക്‌ കാഞ്ഞിരപ്പള്ളി ഡി.ഇ.ഒ രേഖാമൂലം ഉത്തരവ്‌ നല്‍കിയെന്നും മന്ത്രി പറഞ്ഞു.

Ads by Google
Sunday 21 Dec 2025 10.13 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW