Sunday, March 15, 2026 Last Updated 37 Min 27 Sec ago English Edition
Todays E paper
Ads by Google
Sunday 21 Dec 2025 10.13 AM

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ മെറ്റാ ?ാസ്‌ ധരിച്ച്‌ പ്രവേശിച്ച ശ്രീലങ്കന്‍ പൗരന്‍ അറസ്‌റ്റില്‍

തിരുവനന്തപുരം: തീവ സുരക്ഷാ മേഖലയായ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ അത്യാധുനിക സാങ്കേതിക വിദ്യയുള്ള 'മെറ്റാ സ്‌മാര്‍ട്ട്‌ ?ാസ്‌' ധരിച്ചെത്തിയ സന്ദര്‍ശകനെ സുരക്ഷാ വിഭാഗം പിടികൂടി. ശ്രീലങ്കന്‍ സ്വദേശിയാണ്‌ പിടിയിലായതെന്നാണ്‌ പ്രാഥമിക വിവരം. ഇയാളെ ഫോര്‍ട്ട്‌ പോലീസിന്‌ കൈമാറി ചോദ്യം ചെയ്‌തുവരികയാണ്‌. ഫേസ്‌ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റ പുറത്തിറക്കിയ ഈ കണ്ണടയില്‍ ക്യാമറയും സ്‌പീക്കറും ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുണ്ട്‌. സ്‌മാര്‍ട്ട്‌ ഫോണുമായി ബന്ധിപ്പിക്കാന്‍ കഴിയുന്ന ഈ ഗ്ലാസ്‌ ഉപയോഗിച്ച്‌ രഹസ്യമായി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ സാധിക്കും. സുരക്ഷാ പരിശോധനയ്‌ക്കിടെ കണ്ണടയില്‍ സംശയം തോന്നിയ ഉദ്യോഗസ്‌ഥര്‍ നടത്തിയ പരിശോധനയിലാണ്‌ ഇത്‌ സ്‌മാര്‍ട്ട്‌ ഗ്ലാസാണെന്ന്‌ തിരിച്ചറിഞ്ഞത്‌. മാസങ്ങള്‍ക്ക്‌ മുമ്പ്‌ ക്യാമറ കണ്ണടയുമായി കയറിയ ഗുജറാത്ത്‌ സ്വദേശിയും അറസ്‌റ്റിലായിരുന്നു. കണ്ണടയില്‍ ലൈറ്റ്‌ മിന്നുന്നത്‌ കണ്ടതോടെ പോലീസ്‌ പരിശോധന നടത്തിയപ്പോഴാണ്‌ ക്യാമറ കണ്ടെത്തിയത്‌.

Ads by Google
Sunday 21 Dec 2025 10.13 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW