Sunday, March 15, 2026 Last Updated 16 Min 53 Sec ago English Edition
Todays E paper
Ads by Google
Sunday 21 Dec 2025 10.13 AM

ധനുമാസ കുളിരില്‍ തണുത്തുവിറച്ച്‌ മൂന്നാര്‍

മൂന്നാര്‍: ധനുമാസ കുളിരില്‍ തണുത്ത്‌ വിറച്ച്‌ മൂന്നാര്‍. തെക്കിന്റെ കശ്‌മീര്‍ എന്നറിയപ്പെടുന്ന മൂന്നാര്‍ അക്ഷരാര്‍ഥത്തില്‍ കഴിഞ്ഞദിവസം തണുപ്പിന്റെ കാര്യത്തില്‍ കശ്‌മീര്‍ ആയി.
മൂന്നാറിന്റെ സമീപമുള്ള പല സ്‌ഥലങ്ങളിലും താപനില പൂജ്യം സെല്‍ഷ്യസില്‍ എത്തി. ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണ്‌ ഇന്നലെ സെവന്‍മലയില്‍ രേഖപ്പെടുത്തിയത്‌. ഇവിടെ ഇന്നലെ പുലര്‍ച്ചെ തണുപ്പ്‌ മൈനസ്‌ ഒന്നായിരുന്നു. ഇതിനോട്‌ അടുത്ത്‌ തന്നെ നല്ലതണ്ണി, നടയാര്‍, കന്നിമല, തെന്മല എന്നിവിടങ്ങളില്‍ പൂജ്യം ഡിഗ്രി സെല്‍ഷ്യസും എത്തി. ഇതോടെ മൂന്നാറിലെ പല സ്‌ഥലങ്ങളില്‍ മഞ്ഞുവീഴ്‌ചയും കൂടുതലായി.
മൂന്നാര്‍ ടൗണിന്‌ സമീപം നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്ക്‌ മുകളില്‍ മഞ്ഞുപാളികള്‍ രൂപപ്പെട്ടതും ഇത്‌ ആളുകള്‍ എടുത്തു മാറ്റുന്ന ദൃശ്യങ്ങളും ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്‌. ഇതിന്‌ പുറമേ മേഖലയിലെ ഭൂരിഭാഗം പുല്‍മേടുകളും പുലര്‍ച്ചെ മഞ്ഞില്‍ കുളിച്ചാണ്‌ കിടക്കുന്നത്‌. ക്രിസ്‌മസ്‌ പുതുവത്സര അവധി ആരംഭിച്ചതോടെ തെക്കിന്റെ കാശ്‌മീറിന്റെ യഥാര്‍ഥ തണുപ്പ്‌ ആസ്വദിക്കാന്‍ നിരവധി സഞ്ചാരികളാണ്‌ മൂന്നാറിലേക്ക്‌ എത്തുന്നത്‌.
കഴിഞ്ഞ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയായ മൈനസ്‌ മൂന്ന്‌ ഡിഗ്രി ഇത്തവണ മറികടക്കും എന്നാണ്‌ പ്രദേശവാസികള്‍ പറയുന്നത്‌.

Ads by Google
Sunday 21 Dec 2025 10.13 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW