Sunday, March 15, 2026 Last Updated 7 Min 0 Sec ago English Edition
Todays E paper
Ads by Google
Saturday 20 Dec 2025 10.47 AM

മുന്‍ രജിസ്‌ട്രാറെ ചാന്‍സലര്‍ വേട്ടയാടുന്നു: മന്ത്രി ബിന്ദു

ആലപ്പുഴ: കേരള സര്‍വകലാശാലാ വൈസ്‌ ചാന്‍സലര്‍ രജിസ്‌ട്രാറെ വേട്ടയാടുകയാണെന്ന്‌ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു. കേരള സര്‍വകലാശാല മുന്‍ രജിസ്‌ട്രാര്‍ കെ.എസ്‌. അനില്‍കുമാറിനെ ശാസ്‌ത്രാംകോട്ട ഡി.ബി കോളജില്‍ പ്രവേശിപ്പിക്കരുതെന്ന്‌ കാണിച്ച്‌ ദേവസ്വംബോര്‍ഡിന്‌ കത്തുനല്‍കിയ വി.സിയുടെ നടപടിയോട്‌ പ്രതികരിക്കുകയായിരുന്നു മന്ത്രി.
രജിസ്‌ട്രാര്‍ക്കെതിരെ കേരള വി.സിയുടേത്‌ പ്രതികാര നടപടിയാണ്‌. അധമമായ വൈരനിരാതനബുദ്ധിയോടെയുള്ള വി.സിയുടെ നടപടികളുടെ പ്രകടമായ ഉദാഹാരമാണിത്‌. ഉന്നതവിദ്യാഭ്യാസരംഗത്ത്‌ വിവാദങ്ങളല്ല, സംവാദങ്ങളാണ്‌ വേണ്ടതെന്നാണ്‌ സര്‍ക്കാര്‍ നിലപാട്‌. പക്ഷേ, ഗവര്‍ണറുടെ ഭാഗത്തുനിന്ന്‌ ഏകപക്ഷീയമായ തീരുമാനമാണുണ്ടായത്‌. സര്‍ക്കാരുമായി ബന്ധപ്പെട്ട്‌ ചര്‍ച്ച നടത്താനുള്ള മനോഭാവം ഉണ്ടായിരുന്നില്ല. പല കാര്യങ്ങളിലും ഒറ്റക്ക്‌ തീരുമാനമെടുത്ത്‌ രാഷ്‌ട്രീയ അജന്‍ഡ നടപ്പാക്കാനാണ്‌ ശ്രമിച്ചത്‌. സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം അനുരജ്‌ഞനചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ മന്ത്രി പി. രാജീവും ഞാനും ഗവര്‍ണറെ സന്ദര്‍ശിച്ചപ്പോള്‍ മുഖ്യമന്ത്രി നേരിട്ടുവരണമെന്നാണ്‌ പറഞ്ഞത്‌. മന്ത്രി ബിന്ദു പറഞ്ഞു.

Ads by Google
Saturday 20 Dec 2025 10.47 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW