-->
തിരുവനന്തപുരം: ജയില്‍ ആസ്‌ഥാനത്തെ ഭരണവിഭാഗം ഡി.ഐ.ജി: എം.കെ. വിനോദ് കുമാറിനെതിരേ കുരുക്കു മുറുകുന്നു. സംസ്‌ഥാനത്തെ ജയിലുകളില്‍ ഡി.ഐ.ജിയുടെ മൂക്കിനു താഴെ നടക്കുന്നത് വന്‍ അഴിമതിയും ചട്ടലംഘനങ്ങളുമെന്ന രഹസ്യന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഗൗരവത്തിലെടുക്കും. ഡി.ഐ.ജിക്കെതിരേ ശക്‌തമായ നടപടികളിലക്കു നീങ്ങും. വിനോദ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്യുമെന്നാണു സൂചന. ഇതിനുള്ള ശിപാര്‍ശ സര്‍ക്കാരിന് ലഭിച്ചു.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ക്ക് അവിഹിതമായ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുത്തെന്നും ജയില്‍ ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തിയെന്നുമുള്ള കണ്ടെത്തലുകളാണ് വിനോദ് കുമാറിന് വിനയായത്. കണ്ണൂര്‍ ജയിലിലെ വിവാദമായ ഫോണ്‍ വിളി കേസുകളിലും തടവുകാര്‍ക്ക് പുറത്തുനിന്ന് ഭക്ഷണം എത്തിയ സംഭവങ്ങളിലും വിനോദ് കുമാറിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്‌ചയുണ്ടായെന്നാണു കണ്ടെത്തല്‍. ജയില്‍ പരിശോധനയ്‌ക്കിടെ നിയമവിരുദ്ധമായി കണ്ടെത്തിയ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുക്കുന്നതില്‍ അലംഭാവം കാണിച്ചുവെന്നും കീഴ്‌ജീവനക്കാരുടെ വീഴ്‌ചകള്‍ കണ്ടില്ലെന്ന് നടിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിനോദ് കുമാര്‍ ഡി.ഐ.ജി. ആയിരിക്കെ ജയിലിനുള്ളില്‍ ലഹരിമരുന്ന് എത്തിയ സംഭവത്തിലും കൃത്യമായ അന്വേഷണം നടന്നില്ലെന്ന ആക്ഷേപം ശക്‌തമാണ്.
കൈക്കൂലി കേസില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന ഡി.ഐ.ജിക്കെതിരേ ഇപ്പോള്‍ അനധികൃത സ്വത്ത് സമ്പാദനത്തിനും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
വിജിലന്‍സ് സ്‌പെഷ്യല്‍ സെല്ലാണ് വിനോദ് കുമാറിന്റെ ആസ്‌തികളെക്കുറിച്ച് പരിശോധന നടത്തുന്നത്. സംസ്‌ഥാന ഇന്റലിജന്‍സ് വിഭാഗം വിനോദ്
കുമാറിന്റെ അഴിമതിയെക്കുറിച്ച് നടത്തിയ രഹസ്യ അന്വേഷണമാണ് ഈ നീക്കങ്ങള്‍ക്ക് തുടക്കമിട്ടത്. വിനോദ് കുമാറിന്റെയും ഭാര്യയുടെയും ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ച ഇന്റലിജന്‍സ്, സ്രോതസ് വെളിപ്പെടുത്താനാവാത്ത വന്‍ തുകകളുടെ വിവരങ്ങള്‍ ശേഖരിച്ചു. ഈ റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പിന് കൈമാറിയതോടെയാണ് വിജിലന്‍സ് ഡയറക്‌ടര്‍ മനോജ് എബ്രഹാം നേരിട്ട് അന്വേഷണത്തിന് ഉത്തരവിട്ടത്.
നിലവില്‍ കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട കേസ് പൂജപ്പുര ആസ്‌ഥാനമായുള്ള സ്‌പെഷ്യല്‍ ഇന്‍വെസ്‌റ്റിഗേഷന്‍ യൂണിറ്റ്‌ഒന്നാണ് അന്വേഷിക്കുന്നത്. എസ്.പി. അമ്മിണിക്കുട്ടനാണ് ഈ സംഘത്തിന്റെ മേല്‍നോട്ടം വഹിക്കുന്നത്. ഇതിന് പുറമെയാണ് സ്വത്ത് സമ്പാദനം പരിശോധിക്കാന്‍ വിജിലന്‍സ് സ്‌പെഷല്‍ സെല്ലിനെചുമതലപ്പെടുത്തിയത്. പ്രാഥമിക അന്വേഷണത്തില്‍ തെളിവുകള്‍ ലഭിച്ചാല്‍ വിനോദ് കുമാറിനെതിരേ രണ്ടാമതൊരു കേസ്