Sunday, March 15, 2026 Last Updated 33 Min 49 Sec ago English Edition
Todays E paper
Ads by Google
Saturday 20 Dec 2025 10.47 AM

ശബരിമല സ്വര്‍ണക്കൊള്ള

കൊല്ലം/തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കവര്‍ച്ച കേസുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റിനു (ഇ.ഡി) കൈമാറാന്‍ പ്രത്യേകാന്വേഷണസംഘത്തിന്‌ (എസ്‌.ഐ.ടി) കൊല്ലം വിജിലന്‍സ്‌ കോടതിയുടെ നിര്‍ദേശം. സ്വര്‍ണക്കവര്‍ച്ചയില്‍ ഇ.ഡി. അന്വേഷണം ആവശ്യമില്ലെന്ന സര്‍ക്കാര്‍, എസ്‌.ഐ.ടി. നിലപാടുകള്‍ കോടതി തള്ളി.
എഫ്‌.ഐ.ആറുകള്‍, റിമാന്‍ഡ്‌ റിപ്പോര്‍ട്ടുകള്‍, അറസ്‌റ്റിലായവരുടെയും മറ്റുള്ളവരുടെയും മൊഴികള്‍, പിടിച്ചെടുത്ത രേഖകള്‍ എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്‌ ഇ.ഡി. ആവശ്യപ്പെട്ടതുപ്രകാരം നല്‍കാനാണ്‌ ജഡ്‌ജി സി. മോഹിതിന്റെ ഉത്തരവ്‌. കേസ്‌ രേഖകള്‍ ആവശ്യപ്പെട്ട്‌ ഇ.ഡി. നേരത്തേ മജിസ്‌ട്രേറ്റ്‌ കോടതിയേയും ഹൈക്കോടതിയേയും സമീപിച്ചിരുന്നു. വിചാരണക്കോടതിയെ സമീപിക്കാനായിരുന്നു ഹൈക്കോടതി നിര്‍ദേശം. ഇതുപ്രകാരമാണ്‌ റാന്നി മജിസ്‌ട്രേറ്റ്‌ കോടതിയില്‍നിന്നു കേസ്‌ മാറ്റിയ കൊല്ലം വിജിലന്‍സ്‌ കോടതിയെ ഇ.ഡി. സമീപിച്ചത്‌. കേസുമായി ബന്ധപ്പെട്ട്‌ സംസ്‌ഥാനത്തിനു പുറത്ത്‌, രാജ്യാന്തരതലത്തില്‍വരെ ഇടപാടുകള്‍ നടന്നെന്നും അതിനാല്‍ കള്ളപ്പണമിടപാട്‌ ഉണ്ടെന്നുമാണ്‌ ഇ.ഡി. നിലപാട്‌. കോടതി ഉത്തരവിന്റെ പശ്‌ചാത്തലത്തില്‍, ഇ.ഡി. കൊച്ചി സോണല്‍ ഓഫീസില്‍ ഇ.സി.ഐ.ആര്‍. രജിസ്‌റ്റര്‍ ചെയ്‌ത്‌ അന്വേഷണം നടത്താനാണ്‌ തീരുമാനം.
ഇ.ഡി. അന്വേഷണത്തെ സംസ്‌ഥാനസര്‍ക്കാര്‍ എതിര്‍ത്തെങ്കിലും പ്രാഥമികരേഖകളും സാമ്പത്തിക ഇടപാടുകളിലെ ദുരൂഹതയും പരിഗണിച്ചാണ്‌ കോടതിയുടെ തീരുമാനം. വിവരങ്ങള്‍കൈമാറാന്‍ തടസമില്ലെന്നും ഇ.ഡിക്ക്‌ അധികാരമുള്ള കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ പരിധിയില്‍ മാത്രമേ അന്വേഷണം പാടുള്ളൂവെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. മറ്റ്‌ കുറ്റകൃത്യങ്ങളില്‍ ഇ.ഡി. സമാന്തര അന്വേഷണം നടത്തിയാല്‍ നിലവിലെ അന്വേഷണത്തെ ബാധിക്കുമെന്നായിരുന്നു വാദം. ശബരിമലയില്‍നിന്നു നഷ്‌ടപ്പെട്ട സ്വര്‍ണം കണ്ടെത്തിയെന്ന അവകാശവാദം നിലനില്‍ക്കേ, സ്വര്‍ണത്തിന്റെ കൈമാറ്റം, സംഭരണം, സാമ്പത്തിക ഇടപാടുകള്‍ എന്നിവയില്‍ വ്യക്‌തത വരുത്താന്‍ എസ്‌.ഐ.ടിക്കു സാധിച്ചിട്ടില്ലെന്ന വിമര്‍ശനവും കോടതിയിലുയര്‍ന്നു. കേസുമായി ബന്ധപ്പെട്ട ചില മൊഴികള്‍ വിശ്വസനീയമല്ല, അന്വേഷണം പ്രത്യേകദിശയില്‍ വഴിതിരിച്ചുവിടാന്‍ ശ്രമം നടക്കുന്നു തുടങ്ങിയ ആരോപണങ്ങളും കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടതിന്റെ പശ്‌ചാത്തലത്തിലാണ്‌ സാമ്പത്തിക കുറ്റകൃത്യത്തിന്റെ എല്ലാവശവും പരിശോധിക്കാന്‍ ഇ.ഡി. അന്വേഷണം അനിവാര്യമാണെന്നു

Ads by Google
Saturday 20 Dec 2025 10.47 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW