Sunday, March 15, 2026 Last Updated 43 Min 12 Sec ago English Edition
Todays E paper
Ads by Google
Saturday 20 Dec 2025 10.47 AM

നിവിന്‍ പോളിക്കും എബ്രിഡ്‌ ഷൈനും എതിരായ വഞ്ചനാ കേസ്‌: സ്‌റ്റേ നീട്ടി

കൊച്ചി: നടന്‍ നിവിന്‍ പോളിക്കും സംവിധായകന്‍ എബ്രിഡ്‌ ഷൈനുമെതിരായ വഞ്ചനാക്കേസില്‍ തുടര്‍നടപടികള്‍ക്കുള്ള സ്‌റ്റേ ഹൈക്കോടതി നീട്ടി. കേസില്‍ ഒത്തുതീര്‍പ്പ്‌ ശ്രമം പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ്‌ സ്‌റ്റേ നീട്ടിയത്‌. നിവിന്‍ പോളി നായകനായ മഹാവീര്യര്‍ എന്ന ചിത്രത്തിന്റെ സഹനിര്‍മാതാവ്‌ വി.എസ്‌. ഷംനാസിന്റെ പരാതിയിലാണു വഞ്ചനക്കേസ്‌ എടുത്തത്‌. സിനിമാ നിര്‍മാണവുമായി ബന്ധപ്പെട്ട സാമ്പത്തികത്തര്‍ക്കമാണു കേസിനാധാരം.
എബ്രിഡ്‌ ഷൈന്റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനായെത്തിയ മഹാവീര്യര്‍ ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളായിരുന്നു ഷംനാസ്‌. വഞ്ചനയിലൂടെ തന്റെ പക്കല്‍നിന്ന്‌ 1.90 കോടി രൂപ തട്ടിയെടുത്തെന്നാണ്‌ ഷംനാസിന്റെ പരാതി. കേസില്‍ നിവിന്‍ പോളി ഒന്നാം പ്രതിയും എബ്രിഡ്‌ ഷൈന്‍ രണ്ടാം പ്രതിയുമാണ്‌. സിനിമയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട്‌ 95 ലക്ഷം രൂപയോളം തനിക്കു കിട്ടാനുണ്ടെന്നു പരാതിക്കാരന്‍ പറയുന്നു.

Ads by Google
Saturday 20 Dec 2025 10.47 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW