-->
കണ്ണൂര്‍: പിണറായിയില്‍ പൊട്ടിയത് പടക്കമല്ല ഗുണ്ടെന്ന് സൂചന. ക്രിസ്തുമസ്, പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി ഉണ്ടാക്കിയ പടക്കം ആണ് പൊട്ടിയതെന്ന വാദം തള്ളുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സ്ഫോടനം റീല്‍സ് ചിത്രീകരണത്തിനിടെ എന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. വിപിന്‍ രാജിന്റെ കൈയിലിരുന്ന് സ്ഫോടക വസ്തു പൊട്ടുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം നടക്കുന്നത്. വിപിന്‍ രാജിന്റെ സുഹൃത്താണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. വിപിന്‍രാജ് ഇപ്പോള്‍ കൈപ്പത്തിയറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. പനയോല പടക്കം പൊട്ടിയതാണ് എന്നതാണ് വിപിന്‍രാജ് ആശുപത്രിയില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ ദൃശ്യം പുറത്തുവന്നതിന് പിന്നാലെ പൊട്ടിയത് ഗുണ്ടാണെന്ന് വ്യക്തമായിരിക്കുകയാണ്.
പിണറായി വെണ്ടുട്ടായി കനാല്‍ കരയിലായിരുന്നു സംഭവം. ഗുണ്ട് കത്തിച്ച ശേഷം വലിച്ചെറിയാന്‍ ശ്രമിക്കുന്നതിനിടെ അത് കൈയിലിരുന്ന് പൊട്ടുന്നതായി ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം. വിപിന്റെ കൈപ്പത്തി ചിതറിയ അപകടത്തില്‍ പൊട്ടിയ സ്ഫോടക വസ്തു പടക്കം ആണെന്നായിരുന്നു എഫ്ഐആര്‍. സിപിഐഎം പ്രചരിപ്പിച്ചതും ഇതുതന്നെയായിരുന്നു. നിരവധി കേസുകളില്‍ പ്രതിയാണ് വിപിന്‍രാജ്.
ബോംബ് സ്ഫോടനം എന്ന് വ്യാഖ്യാനിച്ച് കണ്ണൂരിലെ സമാധാന അന്തരീക്ഷം കളയരുത് എന്നും കെട്ടുപടക്കങ്ങള്‍ ചില സമയങ്ങളില്‍ അപകടം ഉണ്ടാക്കാറുണ്ട് എന്നും അനുഭവസ്ഥര്‍ അല്ലെങ്കില്‍ അപകടം ഉറപ്പാണ് എന്നും ഇ പി ജയരാജന്‍ പറഞ്ഞിരുന്നു. മുമ്പ് കാപ്പ ഉള്‍പ്പെടെ ഇയാള്‍ക്കെതിരെ പൊലീസ് ചുമത്തിയിട്ടുണ്ടായിരുന്നു. സ്ഫോടനത്തെ തുടര്‍ന്ന് വലിയ രാഷ്ട്രീയ വിവാദവും രൂപംകൊണ്ടിരുന്നു.
നാടന്‍ ബോംബ് പൊട്ടിത്തെറിച്ച് യുവാവിന്റെ കൈപ്പത്തി തകര്‍ന്നു എന്നായിരുന്നു ആദ്യം പുറത്തുവന്ന വാര്‍ത്തയെ തുടര്‍ന്ന് സിപിഐഎം പ്രവര്‍ത്തകനായ വിപിന്‍ രാജിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.