Friday, March 13, 2026 Last Updated 52 Min 52 Sec ago English Edition
Todays E paper
Ads by Google
Friday 19 Dec 2025 04.40 PM

കീടനാശിനികള്‍ ഉപയോഗിക്കാതെ വാഴക്കുല സ്വഭാവികമായി പഴുക്കാന്‍ എത്ര ദിവസമെടുക്കും ? വീഡിയോ പങ്കുവച്ച് സമീറ റെഡ്ഡി; അറിവു പകരും വീഡിയോയെന്ന് കാഴ്ച്ചക്കാര്‍

uploads/news/2025/12/816855/Untitled-6.jpg
Sameera Reddy bananas actually time take to ripen naturally (Image Source: Instagram)

ബോളിവുഡിന്റെയും തെന്നിന്ത്യയുടെയും പ്രിയ താരമാണ് സമീറ റെഡ്ഡി. അഭിനയം പോലെ തന്നെ സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. ആരോഗ്യകരമായ ജീവിതത്തേക്കുറിച്ച് പലപ്പോഴും തുറന്ന് സംസാരിക്കാറുള്ള താരം പ്രസവശേഷം തന്റെ ശരീരഭാരം കൂടിയതായും ബോഡി ഷെയ്മിങ് അനുഭവിച്ചിരുന്നതായും ഇടയ്ക്ക് വെളിപ്പെടുത്തിയിരുന്നു.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം താനും അമ്മായിയമ്മയും ഒരുമിച്ചുള്ള നര്‍മ്മരസമുള്ള വീഡിയോകളും മക്കള്‍ക്കൊപ്പമുള്ള രസകരമായ റീല്‍സുകളും പങ്കിടാറുണ്ട്. അടുത്തിടെയായി താരം പ്രകൃതിയെ അറിയുകയും പഠിക്കുകയും ചെയ്യുന്ന വീഡിയോകളാണ് പങ്കിടാറുള്ളത്. പ്രകൃതി തരുന്ന വിഭവ​ങ്ങളെക്കുറിച്ചും അവയുടെ രസകരമായ അറിവുകളുമാണ് താരം പങ്കിടാറുള്ളത്.
ഇപ്പോഴിതാ പ്രകൃതിദത്തമായ രീതിയില്‍ വാഴക്കുല പഴുക്കാൻ കൃത്യമായി എത്ര സമയമെടുക്കുമെന്ന് പറയുകയാണ് സമീറ റെഡ്ഡി. ഗോവയിലെ തന്റെ വീടിന്റെ മുറ്റത്ത് ഉണ്ടായ വാഴപ്പഴം പഴുത്ത് നല്ല സ്വർണ്ണനിറമാകാൻ ഒരു ആഴ്ച മുഴുവൻ എടുത്തു എന്നാണ് സമീറ വീഡിയോയില്‍ പറയുന്നത്. ‘‘എത്ര മധുരം, രുചി വളരെ വ്യത്യസ്തമാണ്. ഈ വാഴപ്പഴങ്ങളിൽ കീടനാശിനികളൊന്നുമില്ല, അതുകൊണ്ടാണ് ഈ മനോഹരമായ സ്വർണ്ണ നിറമാകാൻ ഒരു ആഴ്ച മുഴുവൻ എടുത്തു. ഈ വാഴപ്പഴങ്ങൾ ഗോവയിലെ ഞങ്ങളുടെ പിൻമുറ്റത്ത് നിന്നുള്ളതാണ്, വാഴപ്പഴം, വാഴത്തണ്ടും എങ്ങനെ ഉപയോഗിക്കാം എന്നതിനെക്കുറിച്ച് ഞാൻ വളരെയധികം പഠിക്കുന്നു, ചെടിയെക്കുറിച്ച് വേറെയും.
സ്വാഭാവികമായി പഴുക്കാൻ എത്ര സമയമെടുത്തു എന്ന് ഒരുപാട് അനുയായികൾ എന്നോട് ചോദിക്കുന്നുണ്ട്. ഇപ്പോൾ നമുക്ക് വിപണിയിൽ ലഭിക്കുന്ന വാഴപ്പഴങ്ങൾ വളരെ വേഗത്തിൽ കേടാകുന്നു, അവയ്ക്ക് കീടനാശിനികൾ നൽകാറുണ്ട്. ‘നമ്മൾ കഴിക്കുന്ന ഭക്ഷണം, അത് എത്രത്തോളം സുരക്ഷിതമാണ്? എന്നാണ് ഒരു ഫോളോവര്‍ ചോദിച്ചത്. ഇതാ നിങ്ങളുടെ ഉത്തരം. ‘‘പഴുക്കാൻ ഒരു ആഴ്ച വേണം. അത് നിങ്ങളെ അത്ഭുതപ്പെടുത്തുന്നു, അല്ലേ... ?
കീടനാശിനികള്‍ ഉപയോഗിക്കാതെ സ്വാഭാവികമായ രീതിയില്‍ പഴുക്കുന്ന പഴങ്ങള്‍ക്ക് രുചിയും ഗുണവും കൂടുതലാണ്. വിപണിയില്‍ ലഭിക്കുന്ന പഴങ്ങള്‍ ഇത്ര വേഗത്തില്‍ പഴുക്കുന്നത് എങ്ങനെയാണെന്ന് നാം ചിന്തിക്കേണ്ടതുണ്ട്. സ്വാഭാവികമായി പഴുക്കാൻ ഒരു ആഴ്ച മുഴുവൻ എടുക്കുന്നത് തീർച്ചയായും ഒരാളെ ചിന്തിപ്പിക്കും. ഭക്ഷണത്തിന്റെ സുരക്ഷയെക്കുറിച്ച്‌ എല്ലാവരും ബോധവാന്മാരാകണം. വാഴച്ചെടിയെക്കുറിച്ച് ധാരാളം കാര്യങ്ങൾ പഠിച്ചുകൊണ്ടിരിക്കുകയാണ്. വാഴക്കുടപ്പനും വാഴപ്പിണ്ടിയും നിത്യേനയുള്ള പാചകത്തില്‍ എങ്ങനെ ഉപയോഗിക്കാം എന്നും പഠിക്കുന്നുണ്ട്...’’ വീഡിയോയില്‍ സമീറ പറഞ്ഞു.
‘‘വീട്ടിൽ പഴങ്ങളും പച്ചക്കറികളും വളർത്തുന്നതിനെക്കുറിച്ച് പഠിച്ചപ്പോൾ, നമ്മൾ കഴിക്കുന്ന ഭക്ഷണത്തെക്കുറിച്ച് നമുക്ക് എത്രമാത്രം അറിയില്ല എന്ന് എനിക്ക് മനസ്സിലായി...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് വാ​ഴയെക്കുറിച്ചും വാ​ഴപ്പഴം പഴുക്കാനെടുക്കുന്ന സമയത്തെക്കുറിച്ചും വിശദമായി പറയുന്ന വീഡിയോ താരം പങ്കിട്ടിരിക്കുന്നത്. താരത്തിന്റെ ഈ വീഡിയോയ്ക്ക് നിറഞ്ഞ കൈയടിയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്.
ഭക്ഷ്യസുരക്ഷയെക്കുറിച്ച് വിശാലമായ ഒരു കാഴ്ചപ്പാട് ഉന്നയിച്ചുകൊണ്ട്, നമ്മൾ കഴിക്കുന്ന ഭക്ഷണം എത്രത്തോളം സുരക്ഷിതമാണെന്ന് ചിന്തിക്കാൻ താരം എല്ലാവരെയും പ്രോത്സാഹിപ്പിച്ചു എന്നാണ് പലരും വീഡിയോയ്ക്ക് താഴെ കുറിക്കുന്നത്. ഒരു ആഴ്ചയോളം കാത്തിരുന്ന് പ്രകൃതിദത്തമായി പഴുപ്പിച്ചെടുക്കുന്ന പഴങ്ങളുടെ ഗുണമേന്മയെക്കുറിച്ച്‌ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതായിരുന്നു സമീറയുടെ ഈ വീഡിയോ എന്നും കുറിക്കുന്നവരുണ്ട്.
മുന്‍പ് പങ്കിട്ട ഒരു വീഡിയോയില്‍ വാഴത്തണ്ടിലെ വെള്ളം വിഷവസ്തുക്കളെ പുറന്തള്ളാനും, വയറു ചാടുന്നത് കുറയ്ക്കാനും, ആരോഗ്യകരമായ ദഹനത്തെ പിന്തുണയ്ക്കാനും എങ്ങനെ സഹായിക്കുമെന്ന് സമീറ പങ്കിട്ടിരുന്നു.

Ads by Google
Friday 19 Dec 2025 04.40 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW