Saturday, March 14, 2026 Last Updated 35 Min 42 Sec ago English Edition
Todays E paper
Ads by Google
Friday 19 Dec 2025 12.57 PM

' എത്ര പണമിറക്കിയിട്ടും ഏട്ടന്റെ പടങ്ങളെ രക്ഷപ്പെടുത്താന്‍ പറ്റിയില്ലല്ലോ?' ; പരിഹാസ പോസ്റ്റുമായി ഭാഗ്യലക്ഷ്മി

makes, fun

നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ വെറുതെ വിട്ട് വിധി വന്നതിനു പിന്നാലെ അതിജീവിതയ്ക്ക് പിന്തുണയുമായി എത്തിയവരില്‍ പ്രധാനി ആണ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഭാഗ്യലക്ഷ്മി പങ്കുവച്ച ഒരു പരിഹാസ പോസ്റ്റ് ശ്രദ്ധ നേടുകയാണ്. എത്ര പണമിറക്കിയിട്ടും ' ഏട്ടന്റെ പടങ്ങളെ രക്ഷപ്പെടുത്താന്‍ പറ്റിയില്ലല്ലോ' എന്ന് ഭാഗ്യലക്ഷ്മി പരിഹസിച്ചു. അവളെയും അവളോടൊപ്പം നില്‍ക്കുന്നവരെയും തെറി വിളിക്കുന്നവരുടെ ഒക്കെ ളളളില്‍ ഒരു കൊട്ടേഷന്‍ മനുഷ്യന്‍ ഉണ്ട് എന്ന് ഭാഗ്യലക്ഷ്മി ഫേസ്ബുക്കില്‍ കുറിച്ചു.

ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍:

ഭാവനയുടെ പുതിയ സിനിമയുടെ പോസ്റ്റർ ഇട്ടിട്ട് ഭാവനയുടെ സിനിമ കാണാൻ ആരൊക്കെ പോകും എന്നൊരു പോസ്റ്റ്‌ കണ്ടു. അതിൽകൂടി റീച്ച് ഉണ്ടാക്കാൻ ഒരു ശ്രമം. ഇങ്ങനെയും ചിലർ. ഒരു കാര്യം നിങ്ങൾ മനസിലാക്കണം ഇവിടെ അവളോടൊപ്പം നിൽക്കുന്നവർ അവളൊരു നടി ആയതുകൊണ്ടല്ല ഒപ്പം നിൽക്കുന്നത്. ഒരു സ്ത്രീ ആയതുകൊണ്ടാണ്. അവൾക്ക് സംഭവിച്ചത് പോലെ മറ്റൊരു പെൺകുട്ടിക്കും എവിടെയും സംഭവിക്കാതിരിക്കാനാണ്.

ഈ 8 വർഷത്തിൽ അവളുടെ ചില സിനിമകളും ഇറങ്ങിയിരുന്നു. യാതൊരു പിആർ വർക്കും ഇല്ലാതെ ഫാൻസിന്റെ ആദരവില്ലാതെ.. അവർ എല്ലാവരും കൂടി ശ്രമിച്ചിച്ചിട്ടും, എത്ര പണമിറക്കിയിട്ടും ഏട്ടന്റെ പടങ്ങളെ രക്ഷപ്പെടുത്താൻ പറ്റിയില്ലല്ലോ? എടോ അവൾക്ക് പിആർ വർക്ക് ഇല്ല, ഫാൻസ് ഇല്ല, കാരണം അവളൊരു സാധാരണ പെൺകുട്ടിയാണ്. എങ്കിലും അവൾ പോരാടും അവൾ പോരാടുന്നത് നിങ്ങളുടെ കൂടി പെങ്ങൾക്ക് വേണ്ടിയാണ്. അവളുടെ പോരാട്ടം ഒരു കരുത്താണ്. ഈ നാട്ടിലെ സ്ത്രീകൾക്ക്, പെൺ മക്കളുടെ അച്ഛന്മാർക്ക് സഹോദരന്മാർക്ക് അത്‌ ആദ്യം മനസിലാക്കുക. എന്നും എന്നും അവളോടൊപ്പം.

ഇനി ഇതിന് താഴെ വന്ന് തെറി വിളിക്കുന്നവരോട്. നിങ്ങളുടെ വീട്ടിലെ അമ്മയും പെങ്ങളും അവളോടൊപ്പം തന്നെയാണ്."അവളെയും അവളോടൊപ്പം നിൽക്കുന്നവരെയും തെറി വിളിക്കുന്നവരുടെ ഒക്കെ ഉള്ളിൽ ഒരു കൊട്ടേഷൻ മനുഷ്യൻ ഉണ്ട് പൾസർ സുനിയും കൂട്ടാളികളും ഉണ്ട് "എന്ന് സ്വയം തിരിച്ചറിയുക.

Ads by Google
Ads by Google
LATEST NEWS
TRENDING NOW