Saturday, March 14, 2026 Last Updated 26 Min 58 Sec ago English Edition
Todays E paper
Ads by Google
Friday 19 Dec 2025 10.26 AM

18 വര്‍ഷങ്ങള്‍ക്ക് ശേഷം ബഹ്‌റൈനില്‍ ജോലി ചെയ്ത കടയിലെത്തി അസീസ്, കൂട്ടുകാരനെ കണ്ട സന്തോഷം പങ്കുവെച്ച് താരം

azees-nedumangad

പ്രവാസ ജീവിതത്തിലെ മനോഹരമായ നിമിഷങ്ങള്‍ പങ്കുവെച്ച് നടന്‍ അസീസ് നെടുമങ്ങാട് പങ്കുവെച്ച വീഡിയോയാണ് പ്രേക്ഷകരുടെ മനം തൊടുന്നത്. ബഹ്‌റൈനില്‍ താന്‍ ജോലി ചെയ്തുകൊണ്ടിരുന്ന കടയില്‍ പോയി പഴയ സഹപ്രവര്‍ത്തകനെ കാണുന്ന നടനെ വീഡിയോയില്‍ കാണാം.

‘18 വര്‍ഷങ്ങള്‍ക്കു മുന്നേ ബഹ്‌റൈനില്‍ ജോലി ചെയ്ത കടയില്‍ ഞാന്‍ പോയി, കൂടെ വര്‍ക് ചെയ്തിരുന്ന എന്റെ സഹപാഠി ഇപ്പോഴും അവന്‍ അവിടെയുണ്ട്, ഒരുപാട് സന്തോഷം അവനെ കണ്ടപ്പോള്‍’ അസീസ് കുറിച്ചു.

അസീസിനെ അപ്രതീക്ഷിതമായി കണ്ടതും അളിയാ എന്നു വിളിച്ചാണ് കൂട്ടുകാരന്‍ സ്വീകരിക്കുന്നത്. സ്‌നേഹാലിംഗനം ചെയ്ത് വിശേഷങ്ങള്‍ ചോദിക്കുന്നതും കേള്‍ക്കാം. ഈ വീഡിയോയ്ക്ക് താഴെ നിരവധിപ്പേരാണ് കമന്റുകളുമായി എത്തുന്നത്. ഞാന്‍ സ്ഥിരമായി ഡ്രൈ ഫ്രൂട്ട്‌സ് ആന്‍ഡ് സ്വീറ്റ്‌സ് വാങ്ങുന്ന കട.. സന്തോഷം, അപ്പോള്‍ പഴയതു ഒന്നും മറന്നിട്ടില്ലല്ലോ കൂട്ടുകാരാ, മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലെ ബന്ധങ്ങള്‍ക്ക് ഒരു പ്രത്യേക ഭംഗി ആണ് ഇങ്ങനെ പോകുന്നു കമന്റുകള്‍.

മിമിക്രി വേദികളിലുടെ കലാരംഗത്തെത്തി പിന്നീട് സ്‌റ്റേജ് ഷോകളിലൂടെയും ടെലിവിഷന്‍ പരിപാടികളിലൂടെയും ശ്രദ്ധേയനായി സിനിമയിലെത്തിയ താരമാണ് അസീസ് നെടുമങ്ങാട്. തല്‍സമയം ഒരു പെണ്‍കുട്ടിയാണ് ആദ്യത്തെ സിനിമ. ജയജയജയഹേ, കണ്ണുര്‍ സ്‌ക്വാഡ്, വാഴ, വ്യസനസമേതം ബന്ധുമിത്രാദികള്‍ തുടങ്ങിയ സിനിമകളിലെ ഗംഭീര പ്രകടനങ്ങളിലൂടെ അസീസ് ഇന്നു മലയാളസിനിമയില്‍ തിളങ്ങുകയാണ്.

Ads by Google
Friday 19 Dec 2025 10.26 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW