Saturday, March 14, 2026 Last Updated 19 Min 25 Sec ago English Edition
Todays E paper
Ads by Google
Friday 19 Dec 2025 08.41 AM

കെജിഎഫ് സഹസംവിധായകന്റെ മകന്‍ ലിഫ്റ്റ് അപകടത്തില്‍ മരിച്ചു

son, lift

ബംഗളുരു: കന്നഡയിലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ സഹസംവിധായകന്‍ കീര്‍ത്തന്‍ നാദഗൗഡയുടെ നാലുവയസ്സുളള മകന്‍ സോണാര്‍ഷ് കെ നാദഗൗഡ ലിഫ്റ്റില്‍ കുടുങ്ങി മരിച്ചു. തിങ്കളാഴ്ചയായിരുന്നു അപകടം ഉണ്ടായത്. തനിച്ച് ലിഫ്റ്റില്‍ കയറിയ കുട്ടി അതിനകത്ത് കുടുങ്ങിപ്പോകുകയായിരുന്നു. പുറത്തെത്തിക്കാന്‍ ശ്രമം നടത്തിയെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല. കുട്ടിയുടെ മരണം സംബന്ധിച്ച് കുടുംബം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

കുട്ടി ലിഫ്റ്റില്‍ കുടുങ്ങി മരിക്കുകയായിരുന്നെന്ന് നടനും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവന്‍ കല്യാണ്‍ അറിയിക്കുകയായിരുന്നു. കീര്‍ത്തന്റെ കുടുംബത്തെ തന്റെ അനുശോചനം അറിയിക്കുകയും ചെയ്തു.

കെജിഎഫ്, സലാര്‍ തുടങ്ങിയ സിനിമകളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ച വ്യക്തിയാണ് കീര്‍ത്തന്‍. ഈ ചിത്രങ്ങളുടെ സെക്കന്‍ഡ് യൂണിറ്റ് ഡയറക്ടര്‍ കൂടിയായിരുന്നു കീര്‍ത്തന്‍ നാദഗൗഡ. മൈത്രി മൂവി മേക്കേഴ്‌സും പ്രശാന്ത് നീലും ചേര്‍ന്ന് നിര്‍മിക്കുന്ന ഒരു ഹൊറര്‍ സിനിമയിലൂടെ തെലുങ്കില്‍ സംവിധായകനായി അരങ്ങേറ്റം കുറിക്കാന്‍ തയ്യാറെടുക്കുകയായിരുന്നു കീര്‍ത്തന്‍. അതിനിടെയാണ് മകന്റെ മരണം സംഭവിച്ചിരിക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW