Sunday, March 15, 2026 Last Updated 26 Min 16 Sec ago English Edition
Todays E paper
Ads by Google
Thursday 18 Dec 2025 11.33 PM

അടൂര്‍ വൈറ്റ്‌ പോര്‍ട്ടിക്കോ ഹോട്ടലില്‍ 72 അടി ഉയരത്തില്‍ ക്രിസ്‌മസ്‌ ട്രീ

uploads/news/2025/12/816747/k12.jpg

അടൂര്‍: അടൂര്‍ വൈറ്റ്‌ പോര്‍ട്ടിക്കോ ഹോട്ടലില്‍ ക്രിസ്‌മസ്‌-പുതുവത്സരത്തോടനുബന്ധിച്ച്‌ 72 അടി ഉയരത്തില്‍ ക്രിസ്‌മസ്‌ ട്രീ സ്‌ഥാപിച്ചു. ദക്ഷിണേന്ത്യയിലെ സ്‌റ്റാര്‍ ഹോട്ടലുകളില്‍ സജ്‌ജമാക്കിയവയില്‍ ഏറ്റവും വലിയ ക്രിസ്‌മസ്‌ ട്രീയാണിത്‌. ഹോട്ടലിന്റെ ഉയരത്തിലും മുകളിലായിട്ടാണു ട്രീ ഒരുക്കിയിരിക്കുന്നത്‌.
പത്തനംതിട്ട ജില്ലയില്‍ ആദ്യമായാണ്‌ ഇത്തരത്തില്‍ കൗതുകമുള്ള ക്രിസ്‌മസ്‌ ട്രീ സ്‌ഥാപിക്കുന്നത്‌. ഇരുപതോളം തൊഴിലാളികളുടെ ഒരാഴ്‌ചത്തെ പരിശ്രമമാണ്‌ ഈ ട്രീ. വലിയ ക്രെയിന്‍ ഉപയോഗിച്ചാണ്‌ 72 അടി ഉയരത്തില്‍ ഇതു സ്‌ഥാപിച്ചത്‌. ട്രീ കാണാനും ഫോട്ടോ എടുക്കാനും നൂറുകണക്കിന്‌ ആളുകര്‍ ദിവസവും ഹോട്ടലില്‍ എത്തുന്നുണ്ട്‌. സ്വാദിഷ്‌ടമായ ക്രിസ്‌മസ്‌ പ്ലംകേക്കുകളും ഇവിടെനിന്ന്‌ ലഭിക്കും.

Ads by Google
Thursday 18 Dec 2025 11.33 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW