Sunday, March 15, 2026 Last Updated 4 Min 15 Sec ago English Edition
Todays E paper
Ads by Google
Thursday 18 Dec 2025 11.33 PM

ഗര്‍ഭിണിയുടെ മുഖത്തടിച്ച്‌ പോലീസിന്റെ 'ജനമൈത്രി', എസ്‌.എച്ച്‌.ഒയ്‌ക്ക്‌ സസ്‌പെന്‍ഷന്‍

uploads/news/2025/12/816746/k1.jpg

കൊച്ചി: എറണാകുളം ടൗണ്‍ നോര്‍ത്ത്‌ പോലീസ്‌ സ്‌റ്റേഷനില്‍ ഗര്‍ഭിണിയെ പോലീസ്‌ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ സി.സി. ടിവി ദൃശ്യം പുറത്ത്‌. ടൗണ്‍ നോര്‍ത്ത്‌ എസ്‌.എച്ച്‌.ഒയായിരുന്ന പ്രതാപചന്ദ്രനാണു കൊച്ചി സ്വദേശിനിയായ എന്‍.ജെ. ഷൈമോള്‍ എന്ന യുവതിയുടെ മുഖത്തടിച്ചത്‌. കഴിഞ്ഞ വര്‍ഷം ജൂണ്‍ 20നു നടത്തിയ മര്‍ദനത്തിന്റെ വിഡിയോ ദൃശ്യങ്ങളാണ്‌ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്‌. ഷൈമോളുടെ നെഞ്ചത്തു പിടിച്ചുതള്ളുന്നതും ദൃശ്യങ്ങളിലുണ്ട്‌. ദൃശ്യം പുറത്തുവന്നതിനെത്തുടര്‍ന്ന്‌ നടപടിയെടുക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ്‌ ഡി.ജി.പിക്കു നിര്‍ദേശം നല്‍കിയതിനെത്തുടര്‍ന്നു പ്രതാപചന്ദ്രനെ സസ്‌പെന്‍ഡു ചെയ്‌തു.
പൊതുസ്‌ഥലത്തെ പോലീസ്‌ മര്‍ദനം മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചതിനു കസ്‌റ്റഡിയിലായ ഭര്‍ത്താവിനെ തിരക്കിയെത്തിയതായിരുന്നു യുവതി. പോലീസ്‌ ഉദ്യോഗസ്‌ഥര്‍ മഫ്‌തിയില്‍ പൊതു സ്‌ഥലത്തുവച്ചു രണ്ടു പേരെ മര്‍ദിക്കുന്നതു ഷൈമോളുടെ ഭര്‍ത്താവ്‌ ഫോണില്‍ പകര്‍ത്തിയിരുന്നു. തുടര്‍ന്ന്‌ പോലീസ്‌ ഇയാളെ കസ്‌റ്റഡിയിലെടുത്ത്‌ എറണാകുളം ടൗണ്‍ നോര്‍ത്ത്‌ പോലീസ്‌ സ്‌റ്റേഷനിലെത്തിച്ചു. സംഭവമറിഞ്ഞു ഭര്‍ത്താവിനെ അന്വേഷിച്ച്‌ സ്‌റ്റേഷനിലെത്തിയ യുവതിയെയാണ്‌ എസ്‌.എച്ച്‌.ഒ: പ്രതാപചന്ദ്രന്‍ മര്‍ദിച്ചത്‌. ഇയാള്‍ യൂണിഫോം ധരിച്ചിരുന്നില്ല. കൂടുതല്‍ അക്രമത്തിനു മുതിര്‍ന്ന എസ്‌.എച്ച്‌.ഒയെ മറ്റ്‌ ഉദ്യോഗസ്‌ഥര്‍ പിടിച്ചുനിര്‍ത്തുകയായിരുന്നു. വനിതാ പോലീസുകാര്‍ ഉള്‍പ്പെടെ നോക്കിനില്‍ക്കുമ്പോഴായിരുന്നു യുവതിക്കു മര്‍ദ്ദനമേറ്റത്‌. നിലവില്‍ അരൂരിലാണ്‌ പ്രതാപചന്ദ്രന്‍ ജോലിചെയ്യുന്നത്‌. മര്‍ദനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ക്കായി ഒരു വര്‍ഷത്തോളം യുവതിക്കു നിയമപോരാട്ടം നടത്തേണ്ടി വന്നു. ഷൈമോള്‍ ടൗണ്‍ നോര്‍ത്ത്‌ എസ്‌.എച്ച്‌.ഒ: പ്രതാപ ചന്ദ്രനെ മര്‍ദിച്ചുവെന്നായിരുന്നു പരാതി നല്‍കിയപ്പോള്‍ പോലീസ്‌ കഥ മെനഞ്ഞത്‌. തുടര്‍ന്നു ഷൈമോള്‍ സി.സി. ടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടു കോടതിയെ സമീപിച്ചു. ഹൈക്കോടതിയുടെ ഉത്തരവ്‌ പ്രകാരമാണ്‌ സി.സി.ടിവി ദൃശ്യങ്ങള്‍ പരാതിക്കാരിക്കു പോലീസ്‌ കൈമാറിയത്‌. സി.സി. ടിവി ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്‌.

Ads by Google
Thursday 18 Dec 2025 11.33 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW