Sunday, March 15, 2026 Last Updated 26 Min 18 Sec ago English Edition
Todays E paper
Ads by Google
Thursday 18 Dec 2025 11.33 PM

ദൈവദാസന്‍ ജോസഫ്‌ പഞ്ഞിക്കാരന്‍ ധന്യപദവിയില്‍

കോതമംഗലം: ലിയോ പതിന്നാലാമന്‍ മാര്‍പാപ്പാ ദൈവദാസന്‍ മോണ്‍സിഞ്ഞോര്‍ ജോസഫ്‌ പഞ്ഞിക്കാരന്റെ ജീവിതവിശുദ്ധി അംഗീകരിച്ച്‌ അദ്ദേഹത്തെ ധന്യന്‍ (ലിലൃമയഹല) ആയി പ്രഖ്യാപിച്ചു. ഇറ്റലിയില്‍ നേപ്പിള്‍സില്‍ നിന്നുള്ള ഫ്രാന്‍സിസ്‌കന്‍ സന്യാസ വൈദികന്‍ ബെരാര്‍ദോ അത്തൊണ്ണയെയും, ഇറ്റലിയില്‍നിന്നുതന്നെ ജെനോവയില്‍നിന്ന്‌ ഡൊമെനിക്കന്‍ സന്യാസിനി സമൂഹത്തിന്റെ സ്‌ഥാപക ഡൊമെനിക്ക കാതറീനയെയും പഞ്ഞിക്കാരനച്ചനോടൊപ്പം ധന്യരായി ഉയര്‍ത്തി. 1888 സെപ്‌റ്റംബര്‍ 10- ന്‌ ചേര്‍ത്തലയില്‍ ഉഴുവ ഗ്രാമത്തിലാണ്‌ ജോസഫ്‌ പഞ്ഞിക്കാരന്‍ ജനിച്ചത്‌. സുറിയാനി കത്തോലിക്കരുടെ ഇടയില്‍നിന്ന്‌ ആദ്യമായി എം.എ. വിജയിച്ച അദ്ദേഹം പ്രേഷിതപ്രവര്‍ത്തനത്തിനുള്ള ആഗ്രഹവുമായി എറണാകുളത്തു സെമിനാരിയില്‍ ചേര്‍ന്നു. കാന്‍ഡി സെമിനാരിയില്‍ പഠനം പൂര്‍ത്തിയാക്കി 1918 ഡിസംബര്‍ 21 ന്‌ വൈദികനായി.
2010 ജൂലൈ 18ന്‌ പഞ്ഞിക്കാരനച്ചനെ ദൈവദാസനായി പ്രഖ്യാപിച്ച്‌ രൂപതാതല പഠനങ്ങള്‍ ആരംഭിച്ചു. 2015 ജൂണ്‍ 23 ന്‌ രൂപതാതല പഠനങ്ങള്‍ തീര്‍ത്ത്‌ മുഴുവന്‍ രേഖകളും വത്തിക്കാനിലേക്ക്‌ അയച്ചു. 2020 ജൂലൈ 27-ന്‌ അച്ചനെക്കുറിച്ചുള്ള രേഖകള്‍ ചേര്‍ത്തുള്ള പഠനഗ്രന്ഥം (ുീശെശേീ) സമര്‍പ്പിച്ചു. ചരിത്രകാരന്മാരുടെയും, ദൈവശാസ്‌ത്രജ്‌ഞന്മാരുടെയും സുദീര്‍ഘമായ പഠനങ്ങള്‍ക്കുശേഷം കര്‍ദിനാള്‍മാരുടെ സംഘം അവ പരിശോധിക്കുകയും പഞ്ഞിക്കാരനച്ചന്റെ ജീവിതവിശുദ്ധികണ്ട്‌ മാര്‍പ്പാപ്പയുടെ മുന്നില്‍ സമര്‍പ്പിക്കുകയും ചെയ്‌തു. ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ ഇക്കഴിഞ്ഞ 18 ന്‌ ദൈവദാസന്‍ ജോസഫ്‌ പഞ്ഞിക്കാരനെ ഔദ്യോഗികമായി ധന്യനായി പ്രഖ്യാപിച്ചു.

Ads by Google
Thursday 18 Dec 2025 11.33 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW