Sunday, March 15, 2026 Last Updated 24 Min 56 Sec ago English Edition
Todays E paper
Ads by Google
Thursday 18 Dec 2025 11.33 PM

സത്യപ്രതിജ്‌ഞ വി.സി. റദ്ദാക്കി

തേഞ്ഞിപ്പലം: കാലിക്കറ്റ്‌ സര്‍വകലാശാലയിലെ ഡി.എസ്‌.യു (ഡിപ്പാര്‍ട്ട്‌മെന്റ്‌ സ്‌റ്റുഡന്റ്‌സ്‌ യൂണിയന്‍) തെരഞ്ഞെടുപ്പില്‍ വിജയികളായവര്‍ രക്‌തസാക്ഷികളുടെ നാമത്തില്‍ സത്യപ്രതിജ്‌ഞ ചെയ്‌തത്‌ വൈസ്‌ ചാന്‍സലര്‍ റദ്ദാക്കി. ചടങ്ങില്‍നിന്ന്‌ വൈസ്‌ ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ ഇറങ്ങിപ്പോകുകയും ചെയ്‌തു. സര്‍വകലാശാല നിര്‍ദേശിച്ച ഔദ്യോഗിക സത്യപ്രതിജ്‌ഞാ വാചകങ്ങള്‍ ഉപയോഗിക്കാതെ ഭാരവാഹികള്‍ സ്വന്തം നിലയില്‍ സത്യപ്രതിജ്‌ഞ നടത്താന്‍ ശ്രമിച്ചതില്‍ പ്രതിഷേധിച്ചാണ്‌ അദ്ദേഹം ചടങ്ങ്‌ റദ്ദാക്കിയത്‌. നവലോകക്രമത്തിനായുള്ള പോരാട്ടത്തില്‍ ജീവന്‍ നഷ്‌ടപ്പെട്ട അനശ്വര രക്‌തസാക്ഷികളുടെ പേരില്‍ സത്യപ്രതിജ്‌ഞ ചെയ്യുന്നതായി ചുമതലയേല്‍ക്കുന്നവര്‍ ഉച്ചരിച്ചതാണ്‌ പ്രശ്‌നങ്ങളുടെ തുടക്കം.

Ads by Google
Thursday 18 Dec 2025 11.33 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW