Sunday, March 15, 2026 Last Updated 38 Min 33 Sec ago English Edition
Todays E paper
Ads by Google
Thursday 18 Dec 2025 11.33 PM

വിദ്യാര്‍ഥിയില്‍നിന്ന്‌ കിട്ടിയത്‌ യഥാര്‍ഥ വെടിയുണ്ടകള്‍തന്നെ

ഹരിപ്പാട്‌: വിദ്യാര്‍ഥിയുടെ ബാഗില്‍നിന്നു കണ്ടെത്തിയതു യഥാര്‍ഥ വെടിയുണ്ടകള്‍തന്നെ. തിരുവനന്തപുരം ഫോറന്‍സിക്‌ ലാബിലെ ബാലിസ്‌റ്റിക്‌ വിഭാഗത്തില്‍ നടത്തിയ പരിശോധനയിലാണ്‌ സ്‌ഥിരീകരണം. സൈന്യത്തില്‍ പഴയ മാതൃകയിലുള്ള തോക്കുകളില്‍ ഉപയോഗിക്കുന്ന വെടിയുണ്ടകളാണെന്നാണ്‌ കണ്ടെത്തല്‍.
ആലപ്പുഴ കാര്‍ത്തികപ്പള്ളിയിലെ ഒരു എയ്‌ഡഡ്‌ സ്‌കൂളിലെ എട്ടാംക്ല ാസ്‌ വിദ്യാര്‍ഥിയുടെ ബാഗില്‍നിന്നു കഴിഞ്ഞ മാസം അവസാന ആഴ്‌ചയാണ്‌ രണ്ടു വെടിയുണ്ടകള്‍ കണ്ടെത്തിയത്‌. ഈ വെടിയുണ്ടകള്‍ ശാസ്‌ത്രീയ പരിശോധനയ്‌ക്കായി കരിയിലകുളങ്ങര പോലീസ്‌ തിരുവനന്തപുരത്തെ ഫോറന്‍സിക്‌ ലാബിലേക്ക്‌ അയച്ചിരുന്നു. ലഹരി ഉപയോഗം തടയാന്‍ അധ്യാപകര്‍ നടത്തുന്ന സ്‌കൂള്‍ ബാഗ്‌ പരിശോധനയ്‌ക്കിടെയായിരുന്നു വെടിയുണ്ടകള്‍ കണ്ടെത്തിയത്‌.

Ads by Google
Thursday 18 Dec 2025 11.33 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW