-->
ശബരിമല: സന്നിധാനത്ത് അപകടാവസ്‌ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍ മുറിക്കാന്‍ വനംവകുപ്പ് അനുമതി നല്‍കിയിട്ടും ദേവസ്വം ബോര്‍ഡ് നടപടിയെടുക്കുന്നില്ല. മരങ്ങള്‍ മുറിച്ചുനീക്കാന്‍ ഓഗസ്‌റ്റ് 18 നാണ് വനം വകുപ്പ് അനുമതി നല്‍കിയത്. എന്നാല്‍ ബോര്‍ഡ് അധികൃതര്‍ നടപടി സ്വീകരിക്കാത്തതിനാല്‍ നവംബര്‍ 12 ന്
ശബരിമല അസിസ്‌റ്റന്റ് എന്‍ജിനീയര്‍ക്ക് റെയ്‌ഞ്ച് ഫോറസ്‌റ്റ് ഓഫീസര്‍ ഒരു കത്തുകൂടി നല്‍കി. പെരിയാര്‍ വെസ്‌റ്റ് ഡിവിഷന്‍ ഡെപ്യൂട്ടി ഡയറക്‌ടര്‍ ഉത്തരവ് നല്‍കിയിട്ടും മരങ്ങള്‍ മുറിച്ച് മാറ്റിയില്ലെന്നും അപകടാവസ്‌ഥയിലായ മരങ്ങള്‍ മൂലം അയ്യപ്പഭക്‌തര്‍ക്ക് എന്തെങ്കിലും അപകടം സംഭവിച്ചാല്‍ ദേവസ്വംബോര്‍ഡ് മാത്രമായിരിക്കും ഉത്തരവാദിയെന്നും കാണിച്ചായിരുന്നു കത്ത്. മരങ്ങളുടെ അപകടാവസ്‌ഥ മുന്നില്‍ കണ്ട് അടിയന്തരമായി
മുറിച്ചുനീക്കേണ്ടതുണ്ടെന്ന് ശബരിമല സ്‌പെഷല്‍ കമ്മിഷണര്‍ ആര്‍. ജയകൃഷ്‌ണന്‍ കോടതിക്കു റിപ്പോര്‍ട്ട് നല്‍കിയിരുന്നു.ഇതിന്റെകൂടി അടിസ്‌ഥാനത്തിലാണ് മരം മുറിച്ചുമാറ്റാന്‍ വനം വകുപ്പ് അടിയന്തര അനുമതി നല്‍കിയത്. ദേവസ്വം ബോര്‍ഡിന്റെയും സന്നിധാനം ഫോറസ്‌റ്റ് സ്‌റ്റേഷന്‍ ഉദ്യോഗസ്‌ഥരുടേയും നേതൃത്വത്തില്‍ സംയുക്‌ത പരിശോധന നടത്തി വിവിധ കെട്ടിടങ്ങളുടെ സമീപത്തും തീര്‍ഥാടകര്‍ തങ്ങുന്ന ഇടങ്ങളിലും അപകടഭീഷണിയായി നില്‍ക്കുന്ന 21 മരങ്ങള്‍ കണ്ടെത്തുകയായിരുന്നു.