-->
ശബരിമല: ദേവസ്വം ബോര്‍ഡില്‍ പുതിയതായി ഇലക്ര്‌ടിക്കല്‍ സബ് ഡിവിഷന്‍ ആരംഭിച്ച് പ്രവത്തനം സുതാര്യമാക്കാനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കുമെന്ന് ദേവസ്വം അധികൃതര്‍. പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം, കൊല്ലം ഓഫീസുകളാണ് ഇതിനു കീഴില്‍ വരുന്നത്.
ഫയലുകളുടെ നീക്കത്തിനു വേഗത കുറവാണെന്നും ചെയ്‌ത പ്രവൃത്തികളുടെ പണം ലഭിക്കാന്‍ വൈകുന്നെന്നും കരാറുകാര്‍ നിരന്തരം പരാതിപ്പെട്ടതോടെയാണ് സബ് ഡിവിഷന്‍ ഓഫീസ് തുടങ്ങാന്‍ കഴിഞ്ഞ ബോര്‍ഡ് തീരുമാനിച്ചത്. തുടക്കത്തില്‍ തിരുവനന്തപുരത്ത് ആരംഭിച്ച ഓഫീസ് സ്‌ഥലസൗകര്യക്കുറവ് മൂലം മാവേലിക്കരയിലേക്കു മാറ്റുകയായിരുന്നു. ക്ഷേത്രങ്ങളിലെ ഇലക്‌ട്രിക് വര്‍ക്കുകളുടെ ടെന്‍ഡര്‍ നടപടികള്‍, പൂര്‍ത്തിയായവയുടെ ബില്ല് മാറിക്കൊടുക്കല്‍ തുടങ്ങിയവ വേഗത്തിലാക്കുകയാണ് പുതിയ ഓഫീസ്‌കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.