Sunday, March 15, 2026 Last Updated 26 Min 21 Sec ago English Edition
Todays E paper
Ads by Google
Thursday 18 Dec 2025 11.33 PM

ഇ.ഡിയുടെ ഹര്‍ജി ഇന്ന്‌ പരിഗണിക്കും

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിലെ വിവരങ്ങളുടെ പകര്‍പ്പ്‌ കൈമാറണമെന്ന്‌ ആവശ്യപ്പെട്ട്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ (ഇ.ഡി) കൊല്ലം വിജിലന്‍സ്‌ കോടതിയില്‍ നല്‍കിയ അപേക്ഷ ഇന്നു പരിഗണിക്കും. അപേക്ഷയും എതിര്‍വാദവും പരിഗണനയ്‌ക്കു വരും. എഫ്‌.ഐ.ആറിന്റെ സര്‍ട്ടിഫൈ ചെയ്‌ത പകര്‍പ്പ്‌ ആവശ്യപ്പെട്ടുള്ള ഇ.ഡിയുടെ ഹര്‍ജി കീഴ്‌ക്കോടതി പരിഗണിക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
തുടര്‍ന്നാണു കൊല്ലം വിജിലന്‍സ്‌ കോടതിയെ സമീപിച്ചത്‌. ഇ.ഡിയുടെ ആവശ്യം നേരത്തെ റാന്നി മജിസ്‌ട്രേട്ട്‌ കോടതി നിരാകരിച്ചിരുന്നു. ഇതോടെയാണു ഹൈക്കോടതിയിലെത്തിയത്‌. അതിനിടെ കേസ്‌ കൊല്ലം വിജിലന്‍സ്‌ കോടതിക്കു കൈമാറുകയായിരുന്നു.

Ads by Google
Thursday 18 Dec 2025 11.33 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW