Sunday, March 15, 2026 Last Updated 37 Min 44 Sec ago English Edition
Todays E paper
Ads by Google
Thursday 18 Dec 2025 11.33 PM

സന്നിധാനത്തെ ഭക്‌തിമയമാക്കി എസ്‌.ഐ മുഹമ്മദ്‌ റാഫി

ശബരിമല: സന്നിധാനത്ത്‌ തീര്‍ഥാടകരെ ഭക്‌തിയുടെ കൊടുമുടിയിലെത്തിച്ച്‌ പൊലീസ്‌ സബ്‌ ഇന്‍സ്‌പെക്‌ടര്‍ മുഹമ്മദ്‌ റാഫി.
കഴിഞ്ഞ 17 നാണ്‌ ശബരിമല വലിയ നടപ്പന്തലിലെ സ്‌റ്റേജില്‍ മുഹമ്മദ്‌ റാഫിയുടെ ഗാനാര്‍ച്ചന നടന്നത്‌. ശരണമയ്യപ്പാ, സ്വാമി ശരണമയ്യപ്പാ എന്നു തുടങ്ങുന്ന ഗാനം അദ്ദേഹം ആലപിച്ചതോടെ തീര്‍ഥാടകര്‍ ഒന്നടങ്കം ശരണം വിളിച്ചു. വീരമണിയുടെ പള്ളിക്കെട്ട്‌ ശബരിമലയ്‌ക്ക്‌ എന്ന ഗാനവും അദ്ദേഹം വേദിയില്‍ പാടി. തമിഴ്‌നാട്ടില്‍ നിന്നുള്ള ഭക്‌തര്‍ കരഘോഷത്തോടെയാണു പാട്ടിനെ സ്വീകരിച്ചത്‌.
ഗാനമേള വേദികളിലെ സജീവ സാന്നിധ്യമാണ്‌ മുഹമ്മദ്‌ റാഫി. എ.ഡി.ജി.പി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള ജനമൈത്രി പോലീസ്‌ ഗാനമേള ട്രൂപ്പിന്റെ കോ-ഓര്‍ഡിനേറ്ററുമാണ്‌. പോലീസില്‍ ജോലി ലഭിക്കും മുമ്പ്‌ തിരുവനന്തപുരം സപ്‌തസ്വര ഓര്‍ക്കസ്‌ട്രയിലെ ഹിന്ദി ഗായകനായിരുന്നു. പോലീസിലെത്തിയ ശേഷം പ്രത്യേക അനുമതിയോടെ വേദികളിലെത്തി. പാട്ടിന്റെ വഴിയേ 35 വര്‍ഷമായി സഞ്ചരിക്കുന്ന മുഹമ്മദ്‌ റാഫി ദക്ഷിണേന്ത്യയിലെ ഉത്സവങ്ങളിലുള്‍പ്പെടെ 9000 വേദികള്‍ പിന്നിട്ടു. 2023 ല്‍ മുഖ്യമന്ത്രിയുടെ പോലീസ്‌ മെഡല്‍ ലഭിച്ചിട്ടുണ്ട്‌. സജിലയാണു ഭാര്യ. മക്കള്‍: ആദില്‍ മുഹമ്മദ്‌, ആദം മുഹമ്മദ്‌, അര്‍ഷിദ.

Ads by Google
Thursday 18 Dec 2025 11.33 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW