-->
തിരുവനന്തപുരം: മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ പോലീസ് കേസെടുത്ത'പോറ്റിയേ കേറ്റിയേ' തെരഞ്ഞെടുപ്പു പ്രചാരണ ഗാനത്തിനെതിരേ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പരാതി നല്‍കില്ല. ദേവസ്വം ബോര്‍ഡ് നേരിട്ട് പരാതി കൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പ്രസിഡന്റ് കെ. ജയകുമാര്‍ വ്യക്‌തമാക്കി.
അയ്യപ്പന്റെ പേരില്‍ വിവാദം പാടില്ല. വിവാദങ്ങളോടു പ്രതികരിക്കാനും താല്‍പര്യമില്ല. വിവാദമായ പാരഡി പാട്ട് ഇതുവരെ കേട്ടിട്ടില്ല. വിവാദമായ സ്‌ഥിതിക്ക് കേള്‍ക്കാന്‍ തീരുമാനിച്ചതായും കെ. ജയകുമാര്‍ പറഞ്ഞു. തിരുവാഭരണപാത സംരക്ഷണസമിതി ജനറല്‍ സെക്രട്ടറി പ്രശാന്ത് കുഴിക്കാലയുടെ പരാതിയിലാണ് ഗാനരചയിതാവ് ജി.പി. കുഞ്ഞബ്‌ദുള്ള, ഗായകന്‍ ഡാനിഷ് മലപ്പുറം എന്നിവരടക്കം നാലുപേര്‍ക്കും സി.എം.എസ്. മീഡിയയ്‌ക്കുമെതിരേ തിരുവനന്തപുരം സൈബര്‍ ൈക്രം പോലീസ് കേസെടുത്തത്. മതവികാരം വ്രണപ്പെടുത്തല്‍, സമുദായവിദ്വേഷം വളര്‍ത്തല്‍ തുടങ്ങിയ വകുപ്പുകളാണു ചുമത്തിയത്. ഗാനം പ്രചരിപ്പിച്ചവര്‍ക്കെതിരെയും കേസെടുക്കും.