-->
ചക്കുളത്തുകാവ്: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ നാരീപൂജ ഇന്നു രാവിലെ 9.30 നു നടക്കും. പൊങ്കാലയ്‌ക്കുശേഷമുള്ള പ്രധാന ചടങ്ങാണ്, സ്‌ത്രീകളെ ദേവിയായി സങ്കല്‍പിച്ച് ആരാധിക്കുന്ന നാരീപൂജ.
ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ മുഖ്യകാര്യദര്‍ശി രാധാകൃഷ്‌ണന്‍ നമ്പൂതിരി ശീമാട്ടി സി.ഇ.ഒ. ബീനാ കണ്ണന്റെ പാദം കഴുകി ഉദ്‌ഘാടനം ചെയ്യും. മേല്‍ശാന്തിമാരായ അശോകന്‍ നമ്പൂതിരി, രഞ്‌ജിത്ത് ബി. നമ്പൂതിരി, ദുര്‍ഗാദത്തന്‍ നമ്പൂതിരി എന്നിവര്‍ സഹകാര്‍മികത്വം വഹിക്കും.
നാരീപൂജയ്‌ക്കു മുന്നോടിയായി നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി അധ്യക്ഷത വഹിക്കും. ഭദ്രദീപ പ്രകാശനവും അനുഗ്രഹ പ്രഭാഷണവും മുഖ്യകാര്യദര്‍ശി രാധാകൃഷ്‌ണന്‍ നമ്പൂതിരി നിര്‍വഹിക്കും.