Sunday, March 15, 2026 Last Updated 17 Min 4 Sec ago English Edition
Todays E paper
Ads by Google
Thursday 18 Dec 2025 11.33 PM

കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ്‌സില്‍ 100 റോബോട്ടിക്‌ മുട്ടുമാറ്റ ശസ്‌ത്രക്രിയകള്‍ പൂര്‍ത്തിയായി

പാലാ: കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ്‌സ്‌ മിഷന്‍ ആശുപത്രിയില്‍ 100 റോബോട്ടിക്‌ മുട്ടുമാറ്റ ശസ്‌ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിന്റെ ആഘോഷപരിപാടിയായ സെന്‍ചുറിയന്‍ റോബോട്ടിക്‌സ്‌ കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്‌ ഉദ്‌ഘാടനം ചെയ്‌തു. ലിറ്റില്‍ ലൂര്‍ദ്‌സ്‌ മിഷന്‍ ആശുപത്രി മെഡിക്കല്‍ കൗണ്‍സിലര്‍ സിസ്‌റ്റര്‍ സെല്‍ബി എസ്‌.വി.എം. അധ്യക്ഷത വഹിച്ചു.
കോട്ടയം മെഡിക്കല്‍ കോളജ്‌ സൂപ്രണ്ടും കാര്‍ഡിയോതോറാസിക്‌ വാസ്‌കുലാര്‍ സര്‍ജനുമായ ഡോ.ടി.കെ. ജയകുമാര്‍ മുഖ്യാതിഥിയായി. സിനിമാതാരം മീനാക്ഷി അനൂപ്‌ വിശിഷ്‌ടാതിഥിയായിരുന്നു. റോബോട്ടിക്‌ ശസ്‌ത്രക്രിയകള്‍ ഓര്‍ത്തോപീഡിക്‌ ചികിത്സാരംഗത്തു സൃഷ്‌ടിക്കുന്ന കൃത്യതയും രോഗികള്‍ക്കു ലഭിക്കുന്ന വേഗത്തിലുള്ള സുഖപ്രാപ്‌തിയും അനിര്‍വചനീയമാണന്നു ഡോ.ടി.കെ. ജയകുമാര്‍ പറഞ്ഞു.
ചടങ്ങില്‍ ആശുപത്രിയിലെ ഡോക്‌ടര്‍മാരെയും ആരോഗ്യപ്രവര്‍ത്തകരെയും ആദരിച്ചു. ഡയറക്‌ടര്‍ സിസ്‌റ്റര്‍ സുനിത എസ്‌.വി.എം, സി.എം.ഒ: ഡോ. സിസ്‌റ്റര്‍ ലത എസ്‌.വി.എം, ഓര്‍ത്തോപീഡിക്ക്‌ വിഭാഗം മേധാവി ഡോ. ജിജോ ജോസ്‌ എന്നിവര്‍ പ്രസംഗിച്ചു. ലിറ്റില്‍ ലൂര്‍ദ്‌സ്‌ മിഷന്‍ ആശുപത്രിയുടെ ആരോഗ്യ സേവന രംഗത്തെ മറ്റൊരു സുപ്രധാന നേട്ടമാാണ്‌ 100 റോബോട്ടിക്‌ മുട്ടുമാറ്റ ശസ്‌ത്രക്രിയകളുടെ പൂര്‍ത്തീകരണം.

Ads by Google
Thursday 18 Dec 2025 11.33 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW