-->
കൊച്ചി: മുനമ്പം തര്‍ക്ക ഭൂമിയിലെ നടപടിയില്‍ എറണാകുളം കലക്‌ടര്‍ക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. മുനമ്പത്തെ കൈവശക്കാരില്‍നിന്ന് കരം മാത്രം സ്വീകരിക്കുകയെന്ന കോടതി നിര്‍ദ്ദേശം കലക്‌ടര്‍ ജി.പ്രീയങ്ക ലംഘിച്ചതായി കോടതി കണ്ടെത്തി. പോക്കുവരവിനും കൈവശ സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷകള്‍ കലക്‌ടര്‍ സ്വീകരിച്ചു എന്ന് കാട്ടി വഖഫ് സംരക്ഷണ വേദി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വിമര്‍ശനം.
ഭൂപ്രശ്‌നത്തിനു മേലുള്ള ഉത്തരവില്‍ കലക്‌ടര്‍ അതിരുകടക്കരുതെന്നു വ്യക്‌തമാക്കിയ കോടതി തുടര്‍നടപടികള്‍ തടഞ്ഞു. താത്‌കാലിക അടിസ്‌ഥാനത്തില്‍ വ്യവസ്‌ഥകള്‍ക്ക് വിധേയമായി നികുതി സ്വീകരിക്കാനാണ് റവന്യൂ വകുപ്പിന് നല്‍കിയ നിര്‍ദേശം. വിഷയത്തില്‍ വഖഫ് ൈട്രബ്യൂണലില്‍ അടക്കം നിലനില്‍ക്കുന്ന കേസുകളുടെ അന്തിമ വിധിക്ക് വിധേയമായി മാത്രമാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. അതിനിടെ, മുനമ്പം വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്‌തിരുന്നു.