Sunday, March 15, 2026 Last Updated 37 Min 40 Sec ago English Edition
Todays E paper
Ads by Google
Thursday 18 Dec 2025 11.33 PM

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്‌റ്റ്‌വിലക്ക്‌ നീട്ടി

കൊച്ചി: യുവതിയെ ബലാത്സംഗം ചെയ്യുകയും നിര്‍ബന്ധിച്ച്‌ ഗര്‍ഭഛിദ്രം നടത്തുകയും ചെയ്‌തെന്ന കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്‌റ്റിനുള്ള വിലക്ക്‌ നീട്ടി. ജനുവരി ഏഴ്‌ വരെയാണ്‌ രാഹുലിനെ അറസ്‌റ്റ്‌ ചെയ്യാനുള്ള വിലക്ക്‌ ഹൈക്കോടതി നീട്ടിയത്‌. രാഹുലിന്റെ ആദ്യ ബലാത്സംഗക്കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
ജാമ്യഹര്‍ജിയില്‍ ക്രിസ്‌മസ്‌ അവധിക്കു ശേഷം വിശദമായ വാദം കേള്‍ക്കും. തിരുവനന്തപുരം സെഷന്‍സ്‌ കോടതി ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്നാണ്‌ രാഹുല്‍ നേരത്തെ ഹൈക്കോടതിയെ സമീപിച്ചത്‌. രണ്ടാമത്തെ ബലാത്സംഗ പരാതിയില്‍ തിരുവനന്തപുരം സെഷന്‍സ്‌ കോടതിയില്‍നിന്ന്‌ രാഹുലിന്‌ മുന്‍കൂര്‍ ജാമ്യം ലഭിച്ചിട്ടുണ്ട്‌.

Ads by Google
Thursday 18 Dec 2025 11.33 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW