Sunday, March 15, 2026 Last Updated 4 Min 30 Sec ago English Edition
Todays E paper
Ads by Google
Thursday 18 Dec 2025 11.33 PM

തോറ്റ ഇടതു സ്‌ഥാനാര്‍ഥി ബി.ജെ.പിയില്‍ ചേര്‍ന്നു

പുല്‍പ്പള്ളി: ഇക്കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്‌ഥാനാര്‍ഥിയായി മത്സരിച്ചു തോറ്റയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. വയനാട്‌ പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത്‌ മൂന്നാം വാര്‍ഡ്‌ ആനപ്പാറയില്‍ എല്‍.ഡി.എഫ്‌ സ്‌ഥാനാര്‍ത്ഥിയായി മത്സരിച്ച്‌ തോറ്റ മനയത്ത്‌കുടി ഗോപിയും കുടുംബവുമാണ്‌ ബി.ജെ.പിയില്‍ ചേര്‍ന്നത്‌.സി.പി.ഐ സ്‌ഥാനാര്‍ത്ഥിയായിരുന്ന ഗോപിക്ക്‌ 114 വോട്ടുകള്‍ മാത്രമാണ്‌ ലഭിച്ചത്‌. വിജയിച്ച കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ത്ഥിക്ക്‌ 432 വോട്ടുകളും ബി.ജെ.പി സ്‌ഥാനാര്‍ഥിക്ക്‌ 393 വോട്ടുകളും ലഭിച്ചു. സി.പി.എം വോട്ട്‌ മറിച്ച്‌ കോണ്‍ഗ്രസിന്‌ നല്‍കിയതില്‍ പ്രതിഷേധിച്ചാണു ബി.ജെ.പിയില്‍ ചേരുന്നതെന്നും ഗോപി പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്‌ ഇവിടെ രണ്ടാംസ്‌ഥാനത്ത്‌ ആയിരുന്നു. ബി.ജെ.പി നേതാക്കള്‍ ഗോപിയേയും കുടുംബത്തെയും ഹാരമണിച്ച്‌ സ്വീകരിച്ചു.

Ads by Google
Thursday 18 Dec 2025 11.33 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW