Sunday, March 15, 2026 Last Updated 37 Min 24 Sec ago English Edition
Todays E paper
Ads by Google
Thursday 18 Dec 2025 11.33 PM

ഭരണം അട്ടിമറിക്കാന്‍ ശ്രമമെന്ന്‌ ബി.ജെ.പി.

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിന്‌ പിന്നാലെ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സാമ്പത്തികപ്രതിസന്ധി സൃഷ്‌ടിക്കാന്‍ സംസ്‌ഥാന സര്‍ക്കാര്‍ ആസൂത്രിതനീക്കം നടത്തുന്നതായി ബി.ജെ.പി ആരോപിച്ചു.
കോര്‍പ്പറേഷന്‍ ഫണ്ടില്‍ നിന്ന്‌ 200 കോടി രൂപ ട്രഷറിയിലേക്ക്‌ മാറ്റാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതായും ഇതു പുതിയ ഭരണസമിതിയുടെ പ്രവര്‍ത്തനങ്ങളെ തകര്‍ക്കാനാണെന്നും ബി.ജെ.പി ജില്ലാ നേതൃത്വം പറഞ്ഞു. കോര്‍പ്പറേഷനെ സാമ്പത്തികമായി ഞെരുക്കാനുള്ള ഈ നീക്കത്തിന്റെ ശക്‌തമായ തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്ന്‌ സിറ്റി ബി.ജെ.പി അധ്യക്ഷന്‍ കരമന ജയന്‍ അറിയിച്ചു.
ബി.ജെ.പി ഭരണത്തിലേറുന്നത്‌ തടയാനും വികസന പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്താനുമുള്ള ഗൂഢാലോചനയാണ്‌ ഇതിന്‌ പിന്നിലെന്നും നേതൃത്വം കുറ്റപ്പെടുത്തി. സര്‍ക്കാരിന്റെ ഏകപക്ഷീയമായ നടപടിക്കെതിരേ വരും ദിവസങ്ങളില്‍ ശക്‌തമായ സമരപരിപാടികളുമായി മുന്നോട്ടു പോകാനാണ്‌ ബി.ജെ.പിയുടെ തീരുമാനം. ജനവിധി അട്ടിമറിക്കാനുള്ള നീക്കത്തെ രാഷ്‌ട്രീയമായും നിയമപരമായും നേരിടുമെന്നും കരമന ജയന്‍ പറഞ്ഞു.

Ads by Google
Thursday 18 Dec 2025 11.33 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW